ഞെട്ടിച്ച് ജോൺ സീന; ഓസ്കർ പ്രഖ്യാപിക്കാനെത്തിയത് പൂർണ നഗ്നനായി

മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്

dot image

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവർ കൊണ്ട് തന്റെ നഗ്നത മറച്ചാണ് ജോൺ സീന വേദിയിലേക്ക് എത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ ജോൺ സീനക്ക് വാഴ്ത്തലുകളാണ്.

പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്കർ ലഭിച്ചത്. 96-ാമത് ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ റെഡ് കാർപ്പറ്റിലാണ് ചടങ്ങുകൾ മുന്നേറുന്നത്.

OSCAR 2024: LIVE BLOG: 3-3 കട്ടക്ക് നിന്ന് ഓപ്പൺഹൈമറും പുവർ തിങ്സും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us