ഈ ഓസ്കർ ഞങ്ങളിങ്ങെടുക്കുവാ...; 'ഓപ്പൺഹൈമർ' നൂറ്റാണ്ടിന്റെ ചിത്രം

ഓപ്പൺഹൈമറിന് തോട്ടുപിന്നാലെ നാല് പുരസ്കാരങ്ങളുമായി രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത് പുവർ തിങ്സ് ആണ്

dot image

96-ാമത് ഓസ്കർ വേദിയേ ഇളക്കിമറിച്ച് 'ഓപ്പൺഹൈമർ ഫീവർ'. 13 വിഭാഗത്തിലായി മത്സരിച്ച ചിത്രം എഴ് വിഭാഗങ്ങളിൽ പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ഓറിജിനൽ സ്കോർ, മികച്ച സിനിമറ്റോഗ്രാഫി, മികച്ച എഡിറ്റിങ്, മികച്ച സഹനടൻ എന്നീ വിഭാഗത്തിലാണ് പുരസ്കാരം. നിരവധി തവണ നോമിനേഷനിലെത്തിയിട്ടുണ്ടെങ്കിലും മികച്ച സംവിധായകനാകാൻ ഓസ്കറിൽ ഇതുവരെ സാധിക്കാതിരുന്ന ക്രിസ്റ്റഫർ നോളൻ ആദ്യമായി ഓസ്കറിൽ മുത്തമിട്ടു എന്ന പ്രത്യേകതയും ഇത്തവണത്തെ അക്കാദമി അവാർഡിനുണ്ട്.

ഓപ്പൺഹൈമറിന് തോട്ടുപിന്നാലെ നാല് പുരസ്കാരങ്ങളുമായി രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത് പുവർ തിങ്സ് എന്ന ചിത്രമാണ്. മികച്ച നടി, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മേക്കപ്പ്-ഹെയർസ്റ്റൈൽ, കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം നേടിയത്. ഗോർഡൻ ഗ്ലോബ്സിലും ബാഫ്റ്റയിലും തിളങ്ങിയ ബാർബിയ്ക്ക് മികച്ച ഗാനം എന്ന വിഭാഗത്തിൽ മാത്രമാണ് അക്കാദമി പുരസ്കാരം സ്വന്തമാക്കാൻ സാധിച്ചത്.

ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി ഡെ വൈൻ ജോയ് റാൻഡോൾഫ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ചിത്രമായി ദ സോൺ ഓഫ് ഇന്ററസ്റ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്

ഓപ്പൺഹൈമറായി അത്യുഗ്ര പ്രകടനം; ഓസ്കറിൽ മുത്തമിട്ട് കിലിയൻ മർഫി

ഓസ്കർ പുരസ്കാര പട്ടിക

മികച്ച ചിത്രം - ഓപ്പൺഹൈമർ

മികച്ച നടി - എമ്മ സ്റ്റോൺ (പുവർ തിങ്സ്)

മികച്ച നടൻ - കിലിയൻ മർഫി (ഓപ്പൺഹൈമർ)

മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺഹൈമർ)

മികച്ച സഹനടി - ഡെ വൈൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവേഴ്സ്)

മികച്ച സംവിധായകൻ - ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ)

മികച്ച ഓറിജിനൽ സ്കോർ - ഓപ്പൺഹൈമർ (ലുഡ്വിഗ് ഗോറാൻസൺ)

മികച്ച ഗാനം - വാട്ട് വാസ് ഐ മെയ്ഡ് ഫോർ (ചിത്രം: ബാർബി)

മികച്ച സൗണ്ട് ഡിസൈൻ - സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം - ദ വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ

മികച്ച സിനിമറ്റോഗ്രാഫി - ഓപ്പൺഹൈമർ (ഹൊയ്തെ വാൻ ഹൊയ്തെമ)

മികച്ച ഡോക്യുമെന്ററി - 20 ഡെയ്സ് ഇൻ മരിയുപോൾ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം - ദി ലാസ്റ്റ് റിപ്പെയർ ഷോപ്പ്

മികച്ച എഡിറ്റിങ് - ജെനിഫർ ലെയ്ം (ഓപ്പൺഹൈമർ)

മികച്ച വിഷ്വൽ എഫക്ട്സ് - ഗോഡ്സില്ല മൈനസ് വൺ

മികച്ച അന്താരാഷ്ട്ര ചിത്രം - ദ സോൺ ഓഫ് ഇന്ററസ്റ്റ്

മികച്ച കോസ്റ്റ്യൂം ഡിസൈൻ - പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ - പുവർ തിങ്സ് (ജെയിംസ് പ്രൈസ്)

മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ - നാദിയ സ്റ്റേസി (പുവർ തിങ്സ്)

മികച്ച അവലംബിത തിരക്കഥ - കോർഡ് ജെഫേഴ്സൺ (അമേരിക്കൻ ഫിക്ഷൻ)

മികച്ച തിരക്കഥ - ജസ്റ്റിൻ ട്രൈറ്റ് (അനാട്ടമി ഓഫ് എ ഫാൾ )

മികച്ച ആനിമേഷൻ സിനിമ - ബോയ് ആൻഡ് ദ ഹെറോൺ (ഹയോവോ മിയാസാകി)

മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം - വാർ ഈസ് ഓവർ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us