ഗാസയിൽ സമാധാനം വേണം; ഓസ്കർ വേദിക്ക് പുറത്ത് പ്രതിഷേധം, താരങ്ങളുടെ വാഹനം തടഞ്ഞു

ഓസ്കർ പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം

dot image

ഓസ്കർ പ്രഖ്യാപന വേദിക്ക് പുറത്ത് നടന്നത് വളരെ നാടകീയ രംഗങ്ങൾ. റെഡ് കാർപ്പറ്റിലേക്ക് എത്തുന്നവരുടെ ഗതാഗതം തടഞ്ഞ് പ്രതിഷേധക്കാർ. ഡോൾബി തീയേറ്ററിലേക്ക് എത്തിയ താരങ്ങളുടെ വാഹനങ്ങൾ തടഞ്ഞാണ് ഗാസക്ക് വേണ്ടി വാദമുയർത്തുന്നവർ പ്രതിഷേധിച്ചത്.

ഓസ്കർ പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നത് കൊണ്ട് ലോസ് ഏഞ്ചൽസ് പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. പക്ഷേ പ്രതിഷേധക്കാർ സൺസെറ്റ് ബ്ലൂവിഡിയിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾക്ക് സമീപം ഗതാഗതം തടഞ്ഞു.

ഓസ്കർ വേദിയിലും യുദ്ധത്തെക്കുറിച്ച് പ്രതിപാദിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം മാത്രമല്ല ഉക്രൈൻ യുദ്ധത്തെക്കുറിച്ചും താരങ്ങൾ സംസാരിച്ചു. യുദ്ധം നിർത്താനും ലോക സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകി. മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത് യുദ്ധം വിഷയമായി വരുന്ന 20 ഡേയ്സ് ഇൻ മരിയുപോളാണ്.

OSCAR 2024: LIVE BLOG: നോളചരിതം എഴുതി, ഓപ്പൺഹൈമർ ഫീവറിൽ ഓസ്കർ, ആദ്യ മുത്തമിട്ട് നോളൻ
dot image
To advertise here,contact us
dot image