96-ാമത് ഓസ്കറിന് തിരശീല വീഴുമ്പോഴും കഴിഞ്ഞ വർഷം ഓസ്കർ വേദിയിൽ ഇന്ത്യൻ സിനിമ 'ആർ ആർ ആ'റിലെ ''നാട്ടു നാട്ടു'' ഉണ്ടാക്കിയ ഓളം മറക്കാനാകുന്നതല്ല. വേദിയെ ഇളക്കി മറിച്ച ആ പ്രകടനം ഈ വർഷത്തെ പരിപാടിയിൽ കാണാൻ കഴിഞ്ഞില്ല എന്നുതന്നെ പറയാം. ഇത്തവണ ഇന്ത്യൻ പ്രൊഡക്ഷനിൽ സിനിമകളൊന്നും ഓസ്കർ പുരസ്കാരം നേടിയില്ലെങ്കിലും ആർ ആർ ആറിലൂടെ ഇന്ത്യൻ സിനിമയുടെ സാന്നിധ്യം വീണ്ടും അറിയിച്ചിരിക്കുകയാണ്.
ലോക സിനിമയിലെ ഏറ്റവും മികച്ച സ്റ്റണ്ട് സീക്വൻസുകൾക്ക് ആദരമർപ്പിച്ച് പ്രദർശിപ്പിച്ച വീഡിയോയിലാണ് ആർ ആർ ആറിലെ ഫൈറ്റ് സീക്വൻസും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സന്തോഷം ആർ ആർ ആർ ടീം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഞങ്ങൾക്കൊരു മധുരമായ സർപ്രൈസ് എന്നായിരുന്നു പോസ്റ്റിൽ ടീം കുറിച്ചത്.
And again, a sweet surprise for us… 🔥🌊
— RRR Movie (@RRRMovie) March 11, 2024
Glad that @TheAcademy included #RRRMovie action sequences as part of their tribute to the world’s greatest stunt sequences in cinema. pic.twitter.com/TGkycNtF2I
സ്റ്റണ്ട് സീക്വൻസിൽ മാത്രമല്ല. തുടർന്നും ആർ ആർ ആറിലെ നാട്ടു നാട്ടു ഗാന രംഗം വേദിയിലെ ബാക്ക് വാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് കഴിഞ്ഞ വർഷം നാട്ടു നാട്ടുവിന് ലഭിച്ചത്. കൂടാതെ ഗാനത്തിന്റെ ലൈവ് പെർഫോമൻസും വേദിയിൽ അരങ്ങേറിയിരുന്നു.
സൂപ്പർതാരങ്ങൾക്ക് പോലും കഴിഞ്ഞില്ല, പക്ഷേ പിള്ളേർ അത് അങ്ങ് എടുത്തു; പ്രേമലു 100 കോടി ക്ലബിൽ