സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിനെ പ്രശംസിച്ച് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രത്തിലെ, രൺബീർ കപൂറിന്റെ അഭിനയത്തെയാണ് അദ്ദേഹം അഭിനന്ദിച്ചിരിക്കുന്നത്. സിനിമയിൽ രൺബീറിന്റെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും അദ്ദേഹത്തിന്റെ അഭിനയം കഥാപത്രത്തെ മുഴുവനായും ഉൾകൊണ്ടുള്ളതാണെന്നും കരൺ ജോഹർ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും ചിത്രീകരണ രീതിയും വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ എല്ലാ താരങ്ങളെയും അണിയറ പ്രവർത്തകരെയും അദ്ദേഹം എടുത്തു പറഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായത്തോട് പലർക്കും എതിർപ്പുണ്ടെന്നും എന്നാൽ ഇത് വ്യക്തിപരമായി ഒരാളുടെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുന്നേയും കരൺ ജോഹർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അന്ന് നിരവധി പേരുടെ വിമർശനത്തിന് ഇദ്ദേഹം പാത്രമായിരുന്നു. 2023 ലെ ഏറ്റവും മികച്ച ചിത്രം അനിമൽ ആണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.
'ആടുജീവിതത്തിന്റെ ഡോക്യുമെന്റേഷൻ അല്ല ഈ ചിത്രം, ബെന്യാമിൻ പറയാതെ പോയത് പറയനാണ് ശ്രമിച്ചത്'; ബ്ലെസികഴിഞ്ഞ വർഷം ഡിസംബറിൽ തിയേറ്ററുകളിൽ എത്തിയ അനിമൽ, 2023ലെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. രൺബീർ കപൂറിൻ്റെ കരിയറിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. 900 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. 'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികൾ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. അമിത് റോയ് ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിലെ എഡിറ്റര് സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്പത് സംഗീതസംവിധായകര് ചേർന്നാണ് 'അനിമലി'ലെ പാട്ടുകള് ഒരുക്കിയിരിക്കുന്നത്.