വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച പ്രേമലു കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബിലേക്ക് കുതിച്ച് കയറിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രേമലു തെന്നിന്ത്യയിൽ ഇടം നേടുമ്പോൾ കേരളത്തിലും ഹാഫ് സെഞ്ചുറി അടിച്ചു മുന്നേറുകയാണ്.
52.7 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില് നിന്ന് മാത്രമായി ചിത്രം നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബിൽ ഇടം നേടിയത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷനെ പോലും ചുരുങ്ങിയ ദിവസം കൊണ്ട് പ്രേമലു തകർത്തിരുന്നു.
മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയക്കാണ്.
'തിരക്കഥയും ചിത്രീകരണ രീതിയും വ്യത്യസ്തം'; 'അനിമലി'നെ പ്രശംസിച്ച് കരൺ ജോഹർ