ദൈവമായ സണ്ണി വെയ്നെ തൊഴുത് സൈജു കുറുപ്പ്; കൗതുകം ഉണർത്തി 'Written & Directed by God' പോസ്റ്റർ

ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ

dot image

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിൻ്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'Written & Directed by God' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ദൈവത്തിന്റെ വേഷത്തിലുള്ള സണ്ണി വെയ്നും തൊഴുകൈകളോടെ നിൽക്കുന്ന സൈജു കുറുപ്പുമാണ് പോസ്റ്ററിലുള്ളത്. ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ.

അപർണ ദാസ്, ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുരുഗദോസ് വീണ്ടും ബോളിവുഡിൽ; സൽമാൻ ഖാൻ നായകൻ, 400 കോടി ബഡ്ജറ്റ്

ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്. ഷാൻ റഹ്മാന്റെ പാട്ടുകൾക്ക് വരികൾ എഴുതിയത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്. എഡിറ്റർ അഭിഷേക് ജി എ. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. മേക്കപ്പ് മനോജ് കിരൺ രാജ്. ലൈൻ പ്രൊഡ്യൂസേഴ്സ് രാഹുൽ മോഹൻ, റിയാസ് റഹീം. സൗണ്ട് ഡിസൈൻ ജൂബിൻ എ ബി. കോസ്റ്റ്യൂം സമീറ സനീഷ് . ആർട്ട് ജിതിൻ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീർ, ഗ്രഷ് പി ജി. അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഇത്തിപ്പാറ, പ്രോജക്ട് ഡിസൈനർ ജുനൈദ് വയനാട്, ഡി ഐ സപ്ത റെക്കോർഡ്സ്, കളറിസ്റ് ഷണ്മുഖ പാണ്ഡ്യൻ ടൈറ്റിൽ ഡിസൈൻ ഫെബിൻ ഷാഹുൽ. സ്റ്റിൽസ് ഋഷി ലാൽ ഉണ്ണികൃഷ്ണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് മാ മി ജോ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us