'കിടക്ക പങ്കിട്ടാൽ നായകന്റെ അഭിനയം മെച്ചപ്പെടുമെന്ന് പറഞ്ഞു'; നിർമാതാവിനെതിരെ ആരോപണവുമായി നടി

'പ്രലോഭനത്തില് താന് വീഴാത്തത് കൊണ്ടുള്ള വേദന ഇപ്പോഴും മാറിയില്ല' താരത്തിന് മറുപടിയുമായി നടന്

dot image

ഹോളിവുഡ് നിര്മാതാവും നടനുമായ റോബര്ട്ട് ഇവാന്സിനെതിരേ ആരോപണവുമായി നടി ഷാരോണ് സ്റ്റോണ്. ചിത്രത്തിലെ ഒരു സെക്സ് രംഗത്തിന് വേണ്ടി സഹ താരമായ ബില്ലി ബാള്ഡ്വിന്നിനൊപ്പം കിടക്കപങ്കിടാന് തന്നെ ഇവാന്സ് നിര്ബന്ധിച്ചെന്ന് ഷാരോണ് പറയുന്നു. ഒരു പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്.

1993 ല് പുറത്തിറങ്ങിയ സില്വര് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. എന്നെ ഇവാന്സ് ഓഫീസിലേക്ക് വിളിപ്പിച്ചു. ബാള്ഡ്വിന്നിനൊപ്പം കിടക്ക പങ്കിടാന് ആവശ്യപ്പെട്ടു. ഞാന് അങ്ങനെ ചെയ്താല് ബാള്ഡ്വിന്നിന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് ഇവാന്സ് പറഞ്ഞു- ഷാരോണ് സ്റ്റോണ് പറഞ്ഞു.

ഈ സംഭവം ഷാരോണ് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമയുടെയോ നടന്റെയോ നിര്മാതാവിന്റെയോ പേരുകൾ ഒന്നും തന്നെ എടുത്തു പറഞ്ഞിരുന്നില്ല. ആരോപണ വിധേയനായ റോബര്ട്ട് ഇവാന്സ് 2019 ല് അന്തരിക്കുകയും ചെയ്തു.

'ഭാരതത്തിന്റെ അഭിമാനം ഉയർത്തി', 'ഹനുമാന്' സമ്മാനവുമായി അമിത് ഷാ

ഷാരോണിന്റെ ഈ ആരോപണത്തിനെതിരേ ശക്തമായ ഭാക്ഷയിൽ മറുപടിയുമായി ബാള്ഡ്വിന് രംഗത്ത് വന്നിട്ടുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം മനസിലാവുന്നില്ല. തന്നോട് ഷാരോണിന് തോന്നിയ ക്രഷ് ഇതുവരെ മാറിയില്ലേ എന്നാണ് ബാള്ഡ്വിന് ചോദിക്കുന്നത്. 'ഷാരോണിന്റെ പ്രലോഭനത്തില് താന് വീഴാത്തത് കൊണ്ടുള്ള വേദന ഇപ്പോഴും മാറിയില്ല. ഷരോണിന്റെ മേല് ചെളിവാരിയെറിയാനുള്ള ഒരുപാട് കാര്യങ്ങള് എനിക്കറിയാം. പക്ഷേ പറയുന്നില്ല ', ബാള്ഡ്വിന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us