'എനിക്ക് 'അനിമൽ' കാണണം, സന്ദീപ് റെഡി വംഗ മിടുക്കനാണ്'; കിരൺ റാവു

ഇക്കാലത്ത് ആക്ഷൻ-പാക്ക്, വിഎഫ്എക്സ്-ഹെവി ചിത്രങ്ങൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുവെന്നും കിരൺ റാവു പറഞ്ഞു

dot image

സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' കാണാൻ ആഗ്രഹമുണ്ടെന്ന് സംവിധായകയും നിർമ്മാതാവുമായ കിരൺ റാവു. തന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാൽ ആണ് അനിമൽ ഇതുവരെ കാണാതിരുന്നത്. എന്നാൽ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകർ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം എന്നാണ് കിരൺ റാവു പറഞ്ഞത്.

കിരൺ റാവുവിന്റെ 'ലപത ലേഡീസ്' എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. 'നിരൂപകരും പ്രേക്ഷകരും ഒരു സിനിമ ഇഷ്ടപ്പെടുന്നത് അപൂർവമാണ്. വിമർശകർക്ക് പോലും 'ലപത ലേഡീസ്' ഇഷ്ടപ്പെട്ടു. പ്രേക്ഷകർ ഒരു സിനിമ ഇഷ്ടപ്പെടുമ്പോൾ പലപ്പോഴും നിരൂപകര് ആ ചിത്രത്തെ സ്വീകരിക്കണമെന്നില്ല. ഇക്കാലത്ത് ആക്ഷൻ-പാക്ക്, വിഎഫ്എക്സ്-ഹെവി ചിത്രങ്ങൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. 'അനിമൽ' പോലുള്ള സിനിമകൾ. എന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാൽ ആണ് അനിമൽ ഇതുവരെ കാണാതിരുന്നത്. എന്നാൽ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകർ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം, അത് ആവശ്യമാണ്. സന്ദീപ് റെഡ്ഡി വംഗയുടെ ക്രാഫ്റ്റ് വളരെ മികച്ചതാണെന്ന് കേട്ടിട്ടുണ്ട്. രൺബീർ ഒരു നല്ല നടൻ കൂടിയാണ്. ചിത്രം എനിക്ക് വളരെ വ്യത്യസ്തമായ അനുഭവം ആയിരിക്കും' എന്നാണ് കിരൺ റാവുവിന്റെ വാക്കുകൾ.

ആമീർഖാൻ ആണ് കിരൺ റാവുവിന്റെ പുതിയ ചിത്രം ലപത ലേഡീസ് നിർമിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും ഇരുവരും നല്ല സൗഹൃദത്തിലാണ്. കിരൺ റാവുവിന്റെ രണ്ടാമത്തെ സംവിധാനമാണ് ലപത ലേഡീസ്. 'ധോബി ഘട്ട്' എന്ന ആദ്യ ചിത്രത്തിന് ശേഷം 12 വർഷത്തെ ഇടവേള എടുത്താണ് കിരൺ വീണ്ടും സംവിധാനത്തിലേക്കെത്തുന്നത് എന്ന സവിശേഷതയും ലപത ലേഡീസിനുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us