ബിടിഎസ് താരം ഷുഗയുടെ സിനിമ ഇസ്രയേലിൽ റിലീസ് ചെയ്യും; പ്രതിഷേധമറിയിച്ച് ആർമി

2023ലെ ഷുഗയുടെ വേള്ഡ് ടൂറിന്റെ ഭാഗമായി നടന്ന കണ്സേര്ട്ടുകളാണ് 'ഓഗസ്റ്റ് ഡി ടൂര് ഡി-ഡേ' എന്ന സിനിമയിൽ കാണിക്കുന്നത്

dot image

ലോക പ്രശസ്ത കെ-പോപ്പ് ബാൻഡായ ബിടിഎസിലെ താരം ഷുഗയുടെ സിനിമ 'ഓഗസ്റ്റ് ഡി ടൂർ ഡി-ഡേ' ഇസ്രയേലിൽ പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധം. പലസ്തീൻ വിഷയം ലോക ശ്രദ്ധയില്പെടുത്തി പരിഹാരമെത്തിക്കാൻ ബിടിഎസ് ആർമി പ്രവര്ത്തനങ്ങള് സജീവമാക്കുന്നതിനിടെയാണ് ബിടിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സിനിമയുടെ സ്ക്രീനിങ്ങ് വിവരങ്ങള് പുറത്തുവിട്ടത്.

ചിത്രത്തിന് ഇസ്രയേലിൽ സ്ക്രീനിങ് ഉണ്ടെന്നറിഞ്ഞതോടെ വലിയ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രധാന ട്രെയ്ലർ പുറത്തുവിട്ടത്. ഷുഗയുടെ ചിത്രമെത്തുന്നതിനുള്ള സന്തോഷത്തിലായിരുന്നു ബിടിഎസ് ആർമിയും, എന്നാൽ പുതിയ വാർത്ത ഏവരെയും നിരാശപ്പെടുത്തിയിട്ടുണ്ട്.

2023ലെ ഷുഗയുടെ വേള്ഡ് ടൂറിന്റെ ഭാഗമായി നടന്ന കണ്സേര്ട്ടുകളാണ് 'അഗസ്റ്റ് ഡി ടൂര് ഡി-ഡേ' എന്ന സിനിമയിൽ കാണിക്കുന്നത്. ചിത്രം ഏപ്രില് 10നും 13നുമായി ആഗോള തലത്തിൽ തിയേറ്ററുകളില് എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില് ബിടിഎസിലെ മറ്റ് എല്ലാ അംഗങ്ങളും സൈനിക സേവനത്തിലാണ്.

ഗാനമേളകളെ ജനപ്രിയമാക്കിയ ഗിറ്റാറിസ്റ്റ്; ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു, സംസ്കാരം ഇന്ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us