'ഇന്ത്യക്ക് ഇരുണ്ട ദിനം, ഇത് ഭരണഘടനാ വിരുദ്ധം'; സിഎഎയ്ക്കെതിരെ കമൽ ഹാസൻ

'തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്'

dot image

നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഇന്ത്യക്ക് ഇരുണ്ട ദിനം, മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടന അടിത്തറയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാൻ നിയമപരമായും രാഷ്ട്രീയപരമായും എൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്', എന്നാണ് കമൽഹാസൻ കുറിച്ചത്.

സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിജയ്യുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്നാട്ടിൽ സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image