'ഓപ്പൺഹൈമറി'നായി ക്രിസ്റ്റഫർ നോളൻ വാങ്ങിയത് 800 കോടിയോ? കണക്ക് ഇങ്ങനെ

സിനിമ നിർമ്മിച്ച തുകയ്ക്കടുത്താണ് ക്രിസ്റ്റഫർ നോളന്റെയും പ്രതിഫലം എന്നാണ് റിപ്പോർട്ട്

dot image

ഈ വർഷത്തെ ഓസ്കറിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് 'ഓപ്പൺഹൈമർ'. ഏഴ് വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫർ നൊളന്റെ ആദ്യ ഓസ്കർ എന്ന പ്രത്യേകത കൂടി ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങൾക്കുണ്ട്. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റോബര്ട്ട് ജെ ഓപ്പണ്ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമ ഒരുക്കിയത് വമ്പൻ ബജറ്റിലാണ്. എന്നാൽ സിനിമ നിർമ്മിച്ച തുകയ്ക്കടുത്താണ് ക്രിസ്റ്റഫർ നോളന്റെ മാത്രം പ്രതിഫലം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

നോളന്റെ പ്രതിഫലം 100 മില്യൺ ഡോളറാണെന്നാണ് വെറൈറ്റിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 828 കോടി ഇന്ത്യൻ രൂപ വരും. 2023 ജൂലൈയിൽ തിയേറ്ററുകളിൽ എത്തിയ 'ഓപ്പൺഹൈമർ', ആഗോള ബോക്സ് ഓഫീസിൽ നേടിയത് 958 മില്ല്യൺ ഡോളർ (7935 കോടി) ആണ്.

ഭീമമായ പ്രതിഫലം സംവിധായകന് ലഭിച്ചപ്പോൾ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. റോബർട്ട് ജെ ഓപ്പൺഹൈമറെ അവതരിപ്പിച്ച കിലിയൻ മർഫിയുടെ പ്രതിഫലം 10 മില്യൺ ഡോളറാണ്. റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ തുടങ്ങിയ സഹതാരങ്ങൾക്ക് നാല് മില്യൺ ഡോളറാണ് ലഭിച്ചത് എന്നും വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.

'ഇന്ത്യക്ക് ഇരുണ്ട ദിനം, ഇത് ഭരണഘടനാ വിരുദ്ധം'; സിഎഎയ്ക്കെതിരെ കമൽ ഹാസൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us