സിനിമകള് തെരഞ്ഞെടുക്കേണ്ടതെങ്ങനെ? ആലിയയ്ക്ക് രാജമൗലിയുടെ ഉപദേശം

വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമാ തെരഞ്ഞെടുപ്പുകളും കൊണ്ട് ആലിയ ഏവരെയും അമ്പരപ്പിക്കാറുണ്ട്.

dot image

ആലിയ ഭട്ട് ഇപ്പോൾ തുടർച്ചയായ വിജയ ചിത്രങ്ങളുടെ നിറവിലാണ്. ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരമായി മാറാൻ ആലിയയ്ക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമാ തെരഞ്ഞെടുപ്പുകളും കൊണ്ട് ആലിയ ഏവരെയും അമ്പരപ്പിക്കാറുണ്ട്. സിനിമ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പ്രശസ്ത സംവിധായകൻ രാജമൗലി തനിക്ക് നൽകിയ ഉപദേശം എന്താണെന്ന് ഒരഭിമുഖത്തില് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ.

'ആർ ആർ ആർ' ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ രാജമൗലിയോട് തനിക്ക് ചേരുന്ന വേഷങ്ങളെക്കുറിച്ചും സിനിമയുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചും ആലിയ ചോദിച്ചിരുന്നു. 'ഏത് ചിത്രമായാലും വേഷമായാലും ഇഷ്ടത്തോടെ ചെയ്യണം. സിനിമ പരാജയമായാലും ആ ചിത്രത്തിലെ നിങ്ങളുടെ അഭിനയം മികച്ചതാണെങ്കിൽ അത് ആളുകൾ സ്വീകരിക്കും' എന്നായിരുന്നു രാജമൗലിയുടെ ഉപദേശം എന്നാണ് ആലിയ പറഞ്ഞത്. നേടിയതെല്ലാം സ്വയം തെരഞ്ഞെടുത്തതു കൊണ്ട് ഉണ്ടായ വിജയങ്ങൾ അല്ലെന്നും ഭാഗ്യം കൂടെ തനിക് കൂട്ടായി നിന്നിട്ടുണ്ടെന്നും ആലിയ കൂട്ടിച്ചേർത്തു.

വസ്ത്രത്തിലും 'ആടുജീവിതം'; പ്രൊമോഷനിൽ തിളങ്ങി അമല പോൾ

2022 ൽ പുറത്തിറങ്ങിയ രാജമൗലിയുടെ ഹിറ്റ് ചിത്രമായിരുന്നു 'ആർ ആർ ആർ'. ചിത്രത്തിൽ രാംചരണിന്റെ നായികയായെത്തിയത് ആലിയ ഭട്ടായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ചിത്രം ഓസ്കറിൽ അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us