വസ്ത്രത്തിലും 'ആടുജീവിതം'; പ്രൊമോഷനിൽ തിളങ്ങി അമല പോൾ

നജീബ് തന്നെ വിട്ട് പോകുമ്പോൾ കഥാപത്രം ഗർഭിണി, ചിത്രം റിലീസിനടുക്കുമ്പോൾ താൻ ഗർഭിണിയെന്ന് അമല പോൾ

dot image

നജീബും സൈനുവും തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളു. ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും ഏറ്റെടുത്തിട്ടുള്ള പ്രേക്ഷകർ ആടുജീവിതത്തിന്റെ ട്രെയിലറിനും ഇറങ്ങുന്ന ഓരോ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് നൽകിയിട്ടുള്ളത്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷൻ നടന്നിരുന്നു. നിറവയറോടെ പ്രൊമോഷൻ ചടങ്ങിൽ എത്തിയ അമല ധരിച്ച വസ്ത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വെള്ളയും ഗോൾഡൻ നിറവും ചേർന്ന സാധാരണ ഒരു അനാർക്കലി എന്ന് കണ്ടാൽ തോന്നുമെങ്കിലും ആ വസ്ത്രം അമല പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ചതാണ്. അനാർക്കലിയിൽ അഞ്ചു ഭാഷകളിൽ ആടുജീവിതം എന്ന് എഴുതിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലാണ് വസ്ത്രത്തിൽ ചിത്രത്തിന്റെ പേര് ഡിസൈൻ ചെയ്തിരിക്കുന്നത്. നിറയെ മുത്തുകളും ത്രെഡ് വർക്കുകളും ഉള്ള വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് ടി ആൻഡ് എം സിഗ്നേച്ചർ ആണ്. ലക്നൗ മോഡലിലാണ് വസ്ത്രത്തിന്റെ ദുപ്പട്ട ചെയ്തിരിക്കുന്നത്. ഫുൾസ്ലീവ് വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും സിമ്പിൾ മേക്കപ്പും ആണ് അമല തിരഞ്ഞെടുത്തത്. വസ്ത്രം ഡിസൈൻ ചെയ്യുന്ന വീഡിയോയും പ്രൊമോഷൻ ചിത്രങ്ങളും അമല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. സിനിമയിൽ നജീബ് തന്നെ വിട്ട് പോകുമ്പോൾ കഥാപത്രം ഗർഭിണിയാണെന്നും ചിത്രം റിലീസിനടുക്കുമ്പോൾ താൻ ഗർഭിണിയാണെന്നും അമല അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വനിതാ ദിനത്തോടനുബന്ധിച്ചാണ് അമലയുടെ കഥാപത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.

എ ആർ മുരുഗദോസ്-ശിവകാർത്തികേയൻ ടീമിന്റെ 'എസ്കെ 23'; രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു

സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊറോണ ആയിരുന്നു ചിത്രം വൈകാനുള്ള പ്രധാന കാരണം. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us