ലൈംഗികാരോപണക്കേസ്; സ്ക്വിഡ് ഗെയിം താരം കുറ്റകാരൻ എന്ന് കോടതി, എട്ട് മാസം തടവ്

എട്ട് മാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് ശിക്ഷ നൽകിയിരിക്കുന്നത്

dot image

യുവതിക്ക് നേരെ മോശമായി പെരുമാറിയ കേസിൽ സ്ക്വിഡ് ഗെയിം താരം ഓ യൂങ് സൂ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി. 2017-ൽ നടന്ന സംഭവത്തിൽ സിയോളിലെ സിയോങ്നാമിലെ ഒരു ജില്ലാ കോടതിയാണ് ഓ യൂങ് സൂ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാൾ ഒരു യുവതിയെ മോശമായി സ്പർശിച്ചുവെന്നായിരുന്നു കേസ്. എട്ട് മാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് ശിക്ഷ നൽകിയിരിക്കുന്നത്.

2021 ഡിസംബറിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 2017ൽ നടൻ സമ്മതമില്ലാതെ കെട്ടിപ്പിടിക്കാനും കവിളിൽ ചുംബിക്കാനും ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ അഭ്യർത്ഥനയെ തുടർന്ന് നടന്ന പുനരന്വേഷണത്തിലാണ് സൂവിനെതിരെയുള്ള തെളിവുകൾ ലഭിച്ചത്.

സമന്തയുടെ പോഡ്കാസ്റ്റിലെത്തിയ അതിഥി പറഞ്ഞത് വാസ്തവ വിരുദ്ധം; ചർച്ചയാക്കി സോഷ്യൽ മീഡിയ

യുവതിയുടെ ആരോപണങ്ങൾക്ക് പിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 200 ൽ അധികം നാടകങ്ങളുടെ ഭാഗമായിട്ടുള്ള സൂ നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം എന്ന സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2022 ൽ സീരീസിലൂടെ ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ കൊറിയൻ അഭിനേതാവായും സൂ മാറിയിരുന്നു.

dot image
To advertise here,contact us
dot image