'തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ജി വേണുഗോപാൽ

'മലയാള സിനിമാ സംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്'

dot image

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില് ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്സിപ്പാള് മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില് പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. ഒരു കലാകാരൻ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തിയാണ്. ആ പ്രവർത്തി ചെയ്തത് ഒരു പ്രിന്സിപ്പാളാണെന്ന് കേൾക്കുമ്പോൾ നടുക്കം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

'കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായി തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം,' ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

'അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റുപാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്,' എന്ന് വേണുഗോപാല് പറയുന്നു.

ജാസി ഗിഫ്റ്റ് പാടി, ശശിക്ക് ഒൻപതു ലക്ഷം രൂപയുടെ അഞ്ചു സെന്റ് ഭൂമി

തന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോർ ദി പീപ്പിളിലെ പുറത്ത് വരാത്ത 'പാദസരമേ കിലുങ്ങാതെ' എന്ന ഗാനമാണ്. 'അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ' എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ് എന്ന് ജി വേണുഗോപാൽ കുറിച്ചു.

'നിരാശാജനകം, അപക്വം, തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കണം'; സജി ചെറിയാൻ

'കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം... ''ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ'' തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?,' എന്നും അദ്ദേഹം പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us