പ്രേമലു തെലുങ്ക് പതിപ്പിന് വിദേശത്തും ആരാധകർ; വേൾഡ് വൈഡ് സെൻസേഷനാകുന്ന മലയാള സിനിമ

ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഒരു നേട്ടമാണിത്

dot image

അന്താരാഷ്ട്ര തലത്തിൽ സെൻസേഷണൽ ഹിറ്റാവുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു'. കേരള ബോക്സ് ഓഫീസും തമിഴ്നാട്, തെലുങ്ക് ബോക്സ് ഓഫീസും പിന്നിട്ട് അന്താരാഷ്ട്ര തലത്തിൽ പ്രേമലു കാണാൻ ആരാധകർ ഓടിയെത്തുകയാണ്. പുതിയ കണക്ക് പുറത്തു വരുമ്പോൾ പ്രേമലു തെലുങ്ക് പതിപ്പ് വടക്കേ അമേരിക്കയിലെ മലയാളം പതിപ്പിൻ്റെ 50 ശതമാനത്തിനടുത്ത് എത്തിയിരിക്കുകയാണ്.

ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഒരു നേട്ടമാണിത്. ഇതോടെ തെലുങ്ക് പ്രേക്ഷകർ നല്ല ഉള്ളടക്കമുള്ള സിനിമയ്ക്കായി കൊതിക്കുന്നുണ്ടെന്നും അവർക്ക് ഇഷ്ടപ്പെടുന്ന മലയാളം ഉള്ളടക്കങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി എന്നത് തെളിഞ്ഞിരിക്കുകയാണ്. സിനിമയുടെ തമിഴ് വേർഷനും പുറത്തെത്തുന്നതോടെ പ്രേമലുവിന്റെ ഡിമാൻഡ് വീണ്ടും ഉയരും എന്നതിൽ സംശയം വേണ്ട.

ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ൻ്റ് മൂവീസ് ആണ്. പ്രേമലുവിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാർച്ച് 15-നാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ഹൗസ് ഫുള്ളായി തെന്നിന്ത്യയിൽ പ്രദർശനം തുടരുകയാണ് ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us