'മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി'; പ്രണയത്തെ കുറിച്ചും പങ്കാളിയെക്കുറിച്ചും ലെന

ജന്മദിനത്തോടൊപ്പം ലെന എഴുതിയ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു

dot image

പിറന്നാൾ ദിനത്തിൽ തന്റെ ജീവിത പങ്കാളിക്ക് നന്ദി പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ലെന. മാർച്ച് 18നായിരുന്നു ലെനയുടെ ജന്മദിനം. റോസ് ബൊക്കെ പിടിച്ചുകൊണ്ട് നിൽക്കുന്ന ലെനയുടെ ഫോട്ടൊ പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പെഴുതിയത്. ജന്മദിനത്തോടൊപ്പം ലെന എഴുതിയ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്നലെ നടന്നു.

'നന്ദി എന്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി.’’ എന്നാണ് താരം കുറിച്ചത്. ബെംഗളൂരുവിൽ വച്ചാണ് പുസ്തക പ്രകാശനം നടന്നത്. ഇന്ത്യന് എയര്ഫോഴ്സിലെ ഫൈറ്റര് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന് നായരാണ് ലെനയുടെ ജീവിത പങ്കാളി. ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിന് ശേഷം എടുത്ത ചിത്രവും ലെന പങ്കുവെച്ചിരുന്നു.

ഇരുവരുടെയും വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങിന് ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് വിവാഹ പാർട്ടിയും നടത്തിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യാത്രികരിലെ ഒരാളായ പ്രശാന്ത് ബാലകൃഷ്ണൻ തന്റെ ജീവിത പങ്കാളിയാണെന്നുള്ള വാർത്തയും മറ്റ് വിവരങ്ങളും ലെന സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us