'ടോക്സിക്' ആകാൻ ശ്രുതി ഹാസനും; ഗീതു മോഹൻദാസ്-യാഷ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ

ടോക്സിക്കിൽ സുപ്രധാന വേഷത്തിലാകും നടിയെത്തുക

dot image

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസനും സിനിമയുടെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ശ്രുതി സിനിമയുടെ ഭാഗമാകുന്നതിന് സമ്മതം മൂളിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടോക്സിക്കിൽ സുപ്രധാന വേഷത്തിലാകും നടിയെത്തുക എന്നാണ് സൂചന. പ്രഭാസ് ചിത്രം സലാറാണ് ശ്രുതിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.

അതേസമയം ബോളിവുഡ് താരം കരീന കപൂർ സിനിമയുടെ ഭാഗമാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സിനിമയെക്കുറിച്ചുള്ള സൂചനകളും നടി നൽകിയിരുന്നു. കരീനയുടെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്.

ധനുഷ് നായകനാകുന്ന ഇളയരാജയുടെ ബിയോപിക്ക് ചിത്രീകരണം ഉടൻ

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us