ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി നടൻ മണികണ്ഠ രാജൻ. സത്യഭാമയ്ക്കുള്ള മറുപടി എന്ന് എഴുതി തുടങ്ങിക്കൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്നും ഇത് യുഗം വേറെയാണെന്നും നടൻ വ്യക്തമാക്കി.
സത്യഭാമയ്ക്കൊരു മറുപടി, ഞങ്ങൾ മനുഷ്യരാണ് ഈ മണ്ണിൽ ജനിച്ചു വളർന്നവർ. ഞങ്ങൾ കലാകാരന്മാർ ആണ്, അതാണ് ഞങ്ങളുടെ അടയാളം... ഞങ്ങൾ ആടും പാടും അഭിനയിക്കും കാണാൻ താത്പര്യമുള്ളവർ നല്ല മനസ്സുള്ളവർ കണ്ടോളും... ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി..... ഇത് യുഗം വേറെയാണ്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്എല്വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല് സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്എല്വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.
പ്രസ്താവന വിവാദമായപ്പോഴും പിന്വലിക്കാന് തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്ക്കുകയാണെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. അതേസമയം സോഷ്യൽ മീഡിയ ഒന്നടങ്കം രാമകൃഷ്ണന് പിന്തുണയറിയിച്ചെത്തിയിരിക്കുകയാണ്. നിരവധി പ്രമുഖരും രാമകൃഷ്ണന് ഐക്യദാർഡ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
'കഴിവും സൗന്ദര്യവുമൊക്കെ എങ്ങനെയാണ് അളക്കാൻ സാധിക്കുക, തരംതാഴ്ന്ന പ്രവർത്തി'; സുരഭി ലക്ഷ്മി