'കഴിവും സൗന്ദര്യവുമൊക്കെ എങ്ങനെയാണ് അളക്കാൻ സാധിക്കുക, തരംതാഴ്ന്ന പ്രവർത്തി'; സുരഭി ലക്ഷ്മി

'അദ്ദഹേത്തിന്റെ പെർഫോമൻസ് കണ്ടിട്ട് ഞങ്ങളൊക്കെ മതിമറന്നിരുന്നിട്ടുണ്ട്'

dot image

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിദ്വേഷ പരമാർശത്തോട് പ്രതികരിച്ച് നടിയും നർത്തകയുമായ സുരഭി ലക്ഷ്മി. സത്യഭാമയുടേത് തരംതാഴ്ന്ന പ്രവർത്തിയാണെന്നും എങ്ങനെയാണ് കഴിവും സൗന്ദര്യവുമൊക്കെ അളക്കാൻ സാധിക്കുക എന്നും സുരഭി ചോദിച്ചു. കലയാണ് ശ്രദ്ധിക്കുന്നത്, അതിൽ നിറത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ലെന്നും നടി റിപ്പോർട്ടറിനോട് പറഞ്ഞു.

വളരെ തരംതാഴ്ന്ന പ്രസ്താവന. കലയും കലാകാരന്മാരും സമൂഹവും മുൻപോട്ട് പോകുന്ന സമയത്ത് ജാതീയപരമായും വംശീയപരമായുമൊക്കെ നടത്തുന്ന പ്രസ്താവനകൾ അത്രയും നിലവാരം കുറഞ്ഞതാണ്. ഇത് വളരെ മോശമായി പോയി, കാരണം രാമകൃഷ്ണൻ സാർ ഞങ്ങളുടെ അധ്യാപകനാണ്. കാലടിയിൽ പഠിക്കുന്ന സമയത്ത് മോഹിനിയാട്ടം നമ്മളെ പഠിപ്പിച്ചു തന്നിട്ടുള്ള അധ്യാപകനാണ്.

അദ്ദേഹത്തിന്റെ കഴിവിനെയും സൗന്ദര്യത്തെയുമൊക്കെ എങ്ങനെയാണ് അളക്കാൻ കഴിയുക. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടിട്ട് ഞങ്ങളൊക്കെ മതിമറന്നിരുന്നിട്ടുണ്ട്. നമ്മൾ നിറത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല, നമ്മൾ കലാകാരന്മാരാണ്. അതുകൊണ്ട് തന്നെ ഇവര് പറയുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല, സുരഭി വ്യക്തമാക്കി.

ഏതു നിറത്തിലും തിളങ്ങുന്ന കല; തനി നിറം തെളിഞ്ഞ വർണവെറി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us