'തിരഞ്ഞെടുപ്പ് കഴിയും വരെ ശിവരാജ് കുമാറിൻ്റെ സിനിമകൾ നിരോധിക്കണം'; ആവശ്യവുമായി ബിജെപി

ഷിമോഗയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ശിവരാജ് കുമാറിന്റെ പത്നി ഗീത ശിവകുമാറാണ്

dot image

കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ സിനിമകളും പ്രത്യേക പരിപാടികളും പരസ്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിരോധിക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി മോർച്ച തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഷിമോഗയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ശിവരാജ് കുമാറിന്റെ പത്നി ഗീത ശിവകുമാറാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശിവരാജ് കുമാർ ഇടപെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ സിനിമകൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. മാർച്ച് 20ന് ഭദ്രാവതി താലൂക്കിൽ ഗീതയുടെ പ്രചാരണ പരിപാടിയിൽ ശിവരാജ് കുമാർ പങ്കെടുത്തിരുന്നു. ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് രവി കൗടില്യയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

കന്നട സിനിമ മേഖലയിലെ പ്രമുഖനും നിലവിൽ കോൺഗ്രസ് പാർട്ടിക്കായി സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശിവരാജ് കുമാർ തന്റെ സിനിമാ പ്രവർത്തനത്തിലൂടെയും പൊതു വ്യക്തിത്വത്തിലൂടെയും ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അദ്ദേഹത്തിൻ്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത്, നടനുമായി ബന്ധപ്പെട്ട സിനിമകളോ പരസ്യങ്ങളോ ബിൽബോർഡുകളോ പ്രദർശിപ്പിക്കുന്നത് താത്കാലികമായി തടയുന്നതിന് സിനിമാ തിയേറ്ററുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, പ്രാദേശിക സംഘടനകൾ എന്നിവയ്ക്ക് ഉത്തരവ് നൽകി അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

ജെഡിഎസ് ദേശീയ വക്താവ് തൻവീർ അഹമ്മദും ആശങ്ക പ്രകടിപ്പിച്ചിരുന്നു, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള വ്യക്തികളെ സ്ക്രീനുകളിലോ ഏതെങ്കിലും ദൃശ്യ മാധ്യമങ്ങളിലോ പ്രദർശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഭിനേതാക്കളെ മാത്രമേ വാണിജ്യ പ്രദർശനങ്ങളിൽ നിന്നോ മറ്റ് പൊതു പ്രചാരണത്തിൽ നിന്നോ തടയാൻ കഴിയൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മുൻപേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്ക് 'പുലിമുരുകന്' ബൈ, ഇത് 'പ്രേമലു' ടൈം; തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us