കിലിയൻ മർഫി തന്നെ 'ടോമി ഷെൽബി'; പീക്കി ബ്ലൈൻഡേഴ്സ് സിനിമ സെപ്തംബറിൽ ആരംഭിക്കും

സിനിമയുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും സ്റ്റീവൻ നൈറ്റ് അറിയിച്ചു

dot image

ലോകമെമ്പാടും ആരാധകരുള്ള പീക്കി ബ്ലൈൻഡേഴ്സ് എന്ന സീരീസ് സിനിമയാകുന്നു എന്ന വാർത്ത കുറച്ച് നാളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പീക്കി ബ്ലൈൻഡേഴ്സ് സിനിമയാകുമ്പോൾ ടോമി ഷെൽബി എന്ന പ്രധാന കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

പീക്കി ബ്ലൈൻഡേഴ്സ് സീരീസിൽ ടോമി ഷെൽബിയെ അവതരിപ്പിച്ച കിലിയൻ മർഫി തന്നെയായിരിക്കും സിനിമയിലും കഥാപാത്രമാവുക എന്ന് സീരീസ് ക്രിയേറ്റർ സ്റ്റീവൻ നൈറ്റ് അറിയിച്ചു. ബിബിസിയുടെ പുതിയ സീരീസായ ദി ടൗണിന്റെ പ്രേമേയർ ഷോയ്ക്കിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും സ്റ്റീവൻ നൈറ്റ് അറിയിച്ചു.

കിലിയൻ മർഫിയുടെ ഓസ്കർ നേട്ടത്തെയും സ്റ്റീവൻ നൈറ്റ് പ്രശംസിച്ചു. അദ്ദേഹം മികച്ച നടനാണെന്നും ഓസ്കർ അർഹിക്കുന്നുവെന്നും സ്റ്റീവൻ നൈറ്റ് പറഞ്ഞു.

'ഞാൻ പ്രേമിച്ചപ്പോൾ തലവെട്ടി, എന്താണിത് ലോകേഷ്?'; 'ഇനിമേൽ' ടീസർ കണ്ട ശേഷം നടി ഗായത്രി

ഒന്നാം ലോകമഹായുദ്ധാനന്തര പശ്ചാത്തലത്തില് ബർമിംഗ്ഹാമിലെ ഷെൽബി കുടുംബത്തിൻ്റെ കഥ പറയുന്ന ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം സീരീസാണ് 'പീക്കി ബ്ലൈൻഡേഴ്സ്'. ആറ് സീസണുകളിലായി കഥ പറഞ്ഞ സീരീസിലെ കിലിയൻ മർഫിയുടെ ടോമി ഷെൽബി എന്ന കഥാപാത്രത്തിന് തന്നെ പ്രത്യേക ഫാൻബേസുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us