'ദളപതിയെ കാണാൻ ആരാധകർ കാത്തു നിന്നത് ഒരു രാത്രി മുഴുവൻ'; ഉറങ്ങാനാവശ്യപ്പെട്ട് താരം

അർധരാത്രിയിൽ ഫാൻസിന്റെ ആർപ്പ് വിളികൾ കേട്ട താരം ചിത്രീകരണം പാതിയിൽ നിർത്തി ആരാധകർക്ക് മുന്നിലെത്തുകയായിരുന്നു.

dot image

വെങ്കിട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി വിജയ് തലസ്ഥാനത്ത് എത്തിയ നാൾ മുതൽ ദളപതിയെ കാണാൻ ആരാധകരുടെ ഒഴുക്കാണ്. സ്വന്തം ഫാൻസിനെ ഒരിക്കലും നിരാശപ്പെടുത്താത്ത താരം അവസരം കിട്ടുമ്പോഴെല്ലാം പുറത്തിറങ്ങി അഭിവാദ്യം നൽകാറുമുണ്ട്. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

പതിറ്റാണ്ടിന് ശേഷം കേരളത്തിലെത്തിയ താരത്തെ കാണാൻ രാത്രി ഉറക്കമൊഴിഞ്ഞ് കാത്ത് നിന്ന ആരാധകർക്ക് ആവേശം നൽകിയാണ് കഴിഞ്ഞ ദിവസം വിജയ് എത്തിയത്. അർധരാത്രിയിൽ ഫാൻസിന്റെ ആർപ്പ് വിളികൾ കേട്ട താരം ചിത്രീകരണം പാതിയിൽ നിർത്തി ആരാധകർക്ക് മുന്നിലെത്തുകയായിരുന്നു.

ഒരു രാത്രി മുഴുവൻ കാത്ത് നിന്നവരോട് വീട്ടിൽ പോയി ഉറങ്ങാനും വിജയ് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തത് വീഡിയോയിൽ കാണാം. ഈ രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. മറ്റൊരു വൈറൽ വീഡിയോയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു ആരാധകൻ വരച്ച വിജയ്യുടെ ചിത്രം താരം ഏറ്റുവാങ്ങുന്നതാണ്.

വിജയ് ഡബിൾ റോളിലാണ് ഗോട്ടിൽ എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുക. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തെലുങ്ക് 'പുലിമുരുകന്' ബൈ, ഇത് 'പ്രേമലു' ടൈം; തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us