'റീനുവിനെ വെല്ലുവിളിക്കാൻ വരുന്നവരോട്...'; മമിത ഫാൻസിന് പറയാനുള്ളത് ഇതാണ്, ചർച്ചയായി പോസ്റ്റർ

ഓൾ കേരള മമിത ഫാൻസ് അസോസിയേഷന്റേതാണ് പോസ്റ്റർ

dot image

പ്രേമലു ഹിറ്റായതോടെ മമിത ബൈജുവിന്റെ പേരിലും നസ്ലെന്റെ പേരിലും രണ്ട് ഫാൻസ് അസോസിയേഷൻ അക്കൗണ്ട് കൂടിയാണ് തുറന്നത്. സൂപ്പർ ശരണ്യയില് സോനയായി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ താരം അധികം വൈകാതെ തന്നെ നിരവധി ആരാധകരെയും സമ്പാദിച്ചു. പ്രേമലു റിലീസിന് ശേഷമാകട്ടെ ഇത് ഇരട്ടിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പേരിൽ തുടങ്ങിയ ഫാൻസ് അസോസിയേഷന്റെ ഒരു പോസറ്റർ വ്യത്യസ്തമാവുകയാണ്.

മമിതയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്, 'റീനുവിനെ വെല്ലുവിളിക്കാൻ വരുന്നവരോട്, നീയൊക്കെ ആദ്യം സോനയെ വെട്ടിക്ക്, എന്നിട്ട് അഞ്ചുവിന്റെയൊപ്പം എത്താൻ നോക്ക്, പിന്നെ അൽഫോൺസയെ തകർക്കുന്നത് സ്വപ്നം കാണ്, അതും കഴിഞ്ഞ് ഒരു മൂന്ന് നാല് ജന്മം കഴിയുമ്പോൾ റീനുവിനെ കുറിച്ച് ചിന്തിക്കാം'. ഓൾ കേരള മമിത ഫാൻസ് അസോസിയേഷന്റേതാണ് പോസ്റ്റർ.

2017-ൽ 'സർവോപരി പാലാക്കാരൻ' എന്ന സിനിമയിലൂടെയാണ് മമിത ബൈജു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 'ഹണി ബീ 2', 'വരത്തൻ', 'വികൃതി', 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്', 'ഓപ്പറേഷൻ ജാവ', 'ഘോ ഘോ', 'സൂപ്പർ ശരണ്യ', 'പ്രണയ വിലാസം', 'രാമചന്ദ്ര ബോസ് ആൻഡ് കമ്പനി', തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രേമലുവിന് ശേഷം ജി വി പ്രകാശ് നായകനായ 'റിബെൽ' എന്ന ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

'തിരഞ്ഞെടുപ്പ് കഴിയും വരെ ശിവരാജ് കുമാറിൻ്റെ സിനിമകൾ നിരോധിക്കണം'; ആവശ്യവുമായി ബിജെപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us