'ഒരപേക്ഷ, അഞ്ചക്കളളകോക്കാൻ ഒടിടിയിൽ വന്നിട്ട് തിയേറ്ററിൽ മിസ്സായല്ലോ എന്ന് പറയരുത്'; നിർമൽ പാലാഴി

'ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ'

dot image

ലുക്മാനെയും ചെമ്പൻ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ചിത്രം അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് നടൻ നിർമൽ പാലാഴി. 'ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ' എന്നാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. എഴുന്നേറ്റ് നിന്ന രോമങ്ങൾ താഴും മുന്നേ എഴുതി തുടങ്ങാം എന്ന് കരുതിയാണ് ഫസ്റ്റ് ഹാഫിൽ തന്നെ റിവ്യൂ നൽകുന്നത് എന്നും നടൻ കുറിച്ചു.

തുടക്കം മുതൽ ഏറെ ആവേശത്തോടെയാണ് സിനിമ കണ്ടതെന്നും ലുക്മാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി തുടങ്ങിയവരുടെ തകർപ്പൻ പ്രകടനം കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. 'ഈ സിനിമ തിയേറ്ററിൽ പോയി കാണാതെ, ഒടിടിയിലോ ടിവിയിലോ വന്ന ശേഷം അയ്യോ സൂപ്പർ പടം തിയേറ്ററിൽ മിസ്സ് ആയല്ലോ' എന്ന് പറയരുതെന്നും നിർമൽ പാലാഴി അഭ്യർത്ഥിച്ചു. സിനിമയിൽ ഗില്ലാപ്പികൾ എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മെറിൻ, പ്രവീൺ എന്നിവരുടെ പ്രകടനത്തെയും നിർമൽ പാലാഴി പ്രശംസിച്ചു.

1980-കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ലുക്മാനും ചെമ്പൻ വിനോദിനും പുറമെ മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

'വര്ഷങ്ങള്ക്കു ശേഷം' ഫൈനൽ മിസ്കിങ് പൂർത്തിയായി; 'ഇത് ഏറെ സ്പെഷ്യൽ' എന്ന് വിനീത് ശ്രീനിവാസൻ

ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്.

https://www.youtube.com/watch?v=8SWeNH6vqRs&list=PLL6GkhckGG3xK5s5aXi1EDdu9cLmvp25V
dot image
To advertise here,contact us
dot image