'ഞാൻ ചിന്തിച്ചതിനും കണ്ടതിനും ജീവൻ വെച്ചവർ';മഞ്ഞുമ്മലിലെ ആ ഭീകരൻമാരെ പരിചയപ്പെടുത്തി അജയൻ ചാലിശ്ശേരി

'കൊടും തണുപ്പിലും, മഞ്ഞിലും, മഴയിലും, വെയിലിലും, നിങ്ങളുടെ ഓരോരുത്തരുടേയും അർപ്പണത്തിന്, സേവനത്തിന്...'

dot image

മഞ്ഞുമ്മലിന്റെ സീൻ മാറ്റിയ കലാപ്രവർത്തകരെ പരിചയപ്പെടുത്തി കലാ സംവിധായകൻ അജയൻ ചാലിശ്ശേരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അജയൻ ആർട്ടിസ്റ്റുകളുടെ ചിത്രമടങ്ങിയ പോസ്റ്റർ പങ്കുവെച്ചത്. താൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത് എന്നും ഓരോ ആളുകളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും അജയൻ കുറിച്ചു.

അജയൻ ചാലിശ്ശേരിയുടെ കുറിപ്പ്

മഞ്ഞുമ്മൽ ബോയ്സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത്. ഈ ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്. കൊടും തണുപ്പിലും, മഞ്ഞിലും, മഴയിലും, വെയിലിലും, നിങ്ങളുടെ ഓരോരുത്തരുടേയും അർപ്പണത്തിന്, സേവനത്തിന് ഞാനെന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

പ്രിയപ്പെട്ട സജിയേട്ടൻ, സുധീർ, ഷിബിൻ, ഡിയോൺ, അനിൽ വെൻപകൽ, മഹേഷ്, ദിഷിൽ, നിഷാദ്, വിഷ്ണു, വിനീഷ്, സജു, ഹരിയേട്ടൻ, വിനോദ്, അനീഷ് അർത്തുങ്കൽ, ഗിരീഷ്, മുകേഷ്, പ്രകാശ്, കെ.ആർ, നിതിൻ കെ പി, സുനിൽ, സനൽ, രഞ്ജു, ലാൽജിത്,തിലകേട്ടൻ, വികാസ്, സുര, അനീഷ് മറ്റത്തിൽ, അജ്മൽ, അനീഷ് പൂപ്പി, ഷൈജു, കുഞ്ഞാപ്പു, ജയേട്ടൻ, വിവേക്, സുമേഷ്, ജഷീർ, ബിജു ക്വാളിസ്, മറ്റു ഒപ്പമുള്ള സഹപ്രവർത്തകർക്കും പേരറിയാത്ത അനേകം അതിഥി തൊഴിലാളികൾക്കും ടൺ സ്നേഹം.

കൂൾ ആയി 'മഞ്ഞുമ്മൽ ബോയ്സ്' കാണാനെത്തി ധോണി; ആവേശത്തിൽ ആരാധകർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us