സേനാപതിയുടെ മൂന്നാം വരവ് ഉറപ്പ്; 'ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായി' എന്ന് കമൽഹാസൻ

ഇന്ത്യന് 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന് പുരോഗമിക്കുകയാണെന്നും കമൽ

dot image

തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിക്കുകയും ഒപ്പം ഇരു സിനിമകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് കമൽഹാസൻ.

ഇന്ത്യൻ 2ന്റെയും 3യുടെയും ചിത്രീകരണം പൂർത്തിയായതായി കമൽഹാസൻ പറഞ്ഞു. ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിനിടയിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. അവതാരകൻ കമൽഹാസന്റെ പുതിയ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായതായും ഇന്ത്യന് 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇന്ത്യന് 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന് ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.

ഏപ്രിലിൽ പാക്കപ്പ്, മെയ് മാസത്തിൽ ആദ്യ ഗാനം... ദളപതിയുടെ 'ഗോട്ട്' ഓഗസ്റ്റിൽ റിലീസ് ചെയ്യും?

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

https://www.youtube.com/watch?v=8SWeNH6vqRs&list=PLL6GkhckGG3xK5s5aXi1EDdu9cLmvp25V
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us