തപ്സി വിവാഹിതയായി?; ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

10 വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്

dot image

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായതായി റിപ്പോർട്ട്. ബാഡ്മിന്റണ് പ്ലെയറായ മത്യാസ് ബോയാണ് തപ്സിയുടെ വരന്. 10 വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരില് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന. സിഖ്-ക്രിസ്ത്യന് ആചാരപ്രകാരം നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും പവയിൽ ഗുലാത്തിയും പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിൻ്റെ ഉദ്ഘാടന വേളയിലാണ് തപ്സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്. തപ്സി അടുത്തിടെ ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില് സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഫൈറ്ററിനെയും വെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്; 3.83 മില്യൺ ടിക്കറ്റുകൾ, ബുക്ക് മൈ ഷോയിലും 'സീൻ മാറ്റി'

അതേസമയം 'വോ ലഡ്കി ഹേ കഹാൻ' എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീൻ ദിൽറൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us