മൈതാന്റേത് കണ്ണൂർ സ്ക്വാഡ് പോസ്റ്റർ റീ മേക്ക്; കോപ്പിയടിയെന്ന് സോഷ്യൽ മീഡിയ

പോസ്റ്റർ കോപ്പി അടിയാണെന്നും കണ്ണൂർ സ്ക്വാഡിന്റെ ഹിന്ദി പതിപ്പാണോ എന്നെല്ലാം കമെന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്

dot image

അജയ് ദേവ്ഗൻ നായകനാകുന്ന 'മൈതാൻ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളാണ്. പോസ്റ്റർ പുറത്തിറങ്ങി ഞൊടിയിടയിലാണ് മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററുമായുള്ള സാമ്യം സോഷ്യൽ മീഡിയ കണ്ടുപിടിച്ചത്. മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ പോസ്റ്ററിന്റെ തനി പകർപ്പാണ് മൈതാൻ ചിത്രത്തിന്റെ പോസ്റ്റർ.

കഴിഞ്ഞ വർഷം റിലീസായ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ പോസ്റ്ററുമായി വലിയ സാമ്യമാണ് പോസ്റ്ററിനുള്ളത്. 'ഒരു പരിശീലകൻ, ഒരു ടീം, ഒരു സ്വപ്നം, ഒരു രാജ്യം' എന്നാണ് മൈതാൻ പോസ്റ്ററിലെ ടാഗ് ലൈൻ. പോസ്റ്റർ കോപ്പി അടിയാണെന്നും കണ്ണൂർ സ്ക്വാഡിന്റെ ഹിന്ദി പതിപ്പാണോ എന്നെല്ലാം കമെന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എന്നാൽ മൈതാൻ ചിത്രത്തിന് കണ്ണൂർ സ്ക്വാഡുമായി യാതൊരു ബന്ധവുമില്ല.

സ്പോർട്സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. 1952 - 62 ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കിയിരുന്നു. പ്രശസ്ത ഫുട്ബോൾ പരിശീലകൻ സയ്ദ് അബ്ദുൽ റഹീമിന്റെ ജീവചരിത്രമാണ് ചിത്രം പറയുന്നത്. അമിത് രവീന്ദർനാഥ് ശർമ്മ സംവിധാനം ചെയ്യുന്ന മൈതാൻ റഹീം ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകളാണ് കാണിക്കുന്നത്. പ്രിയാമണി, ഗജരാജ് റാവു, രുദ്രനിൽ ഘോഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തും.

2023 സെപ്റ്റംബര് 28നാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ ദിനത്തിന് ശേഷം മികച്ച പ്രതികരണം നേടി വമ്പൻ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് 'കണ്ണൂർ സ്ക്വാഡ്'. ആഗോളതലത്തിൽ 80 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്മ തുടങ്ങിയ വലിയ താരനിരയും ഇതര സംസ്ഥാന അഭിനേതാക്കളും അണിനിരന്നിരുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us