മഞ്ഞുമ്മൽ ബോയ്സ് ഹിറ്റാക്കിയ ഗുണ കേവ്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ

സിനിമ വൻ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ

dot image

ട്രെൻഡിനൊപ്പം സഞ്ചാരിക്കുന്നവർക്ക് ഇപ്പോഴത്തെ പ്രധാന യാത്ര ഡെസ്റ്റിനേഷൻ ഗുണ കേവാണ്. ഗുണ സിനിമയ്ക്ക് ശേഷം കൊടൈക്കനാലിലെ ഗുണ കേവിലേക്ക് പ്രേക്ഷകർ ഒഴുകി തുടങ്ങാൻ കാരണം മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കായി ഓളമാണ്. സിനിമ വൻ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവിൽ വന്ന് പോയത് അൻപതിനായിരത്തിലേറെ സഞ്ചാരികളാണ്. ഗുഹയിലേക്കുള്ള പാതയിൽ പടർന്ന് കിടക്കുന്ന വേരുകളിൽ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളിൽ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വൻ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും.

കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസിൽ തകർത്തുകൊണ്ടാണ് മഞ്ഞുമ്മൽ മുന്നേറി നിൽക്കുന്നത്. കമൽ ഹാസൻ നായകനായെത്തി 1991-ൽ റിലീസ് ചെയ്ത ചിത്രമാണ് ഗുണ. ഡെവിൾസ് കിച്ചൺ എന്ന് പേരിൽ അറിയപ്പെട്ടിരുന്നു ഗുഹ, ഗുണ സിനിമയ്ക്ക് ശേഷമാണ് അവിടം ഗുണ കേവ് ആയി മാറിയത്.

3 അല്ല 16 വർഷം, അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വി; ആടുജീവിതത്തെകുറിച്ച് കേട്ട് ഞെട്ടി അക്ഷയ് കുമാർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us