പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; 'ആടുജീവിതം' പുതു ചരിത്രം കുറിക്കുമോ, ബി.ഓ കളക്ഷൻ

മഞ്ഞുമ്മൽ ബോയ്സിന്റെയും മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം

dot image

ദേ വന്നു ദാ പോയി എന്ന് പറയും പോലെയായിരുന്നു 'ആടുജീവിതം' സിനിമയിടെ ഓൺലൈൻ ബുക്കിങ് സെയിൽ നടന്നത്. ഇന്നലെ റിലീസിന് ശേഷം ഗംഭീര അഭിപ്രായം കൂടി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കും സിനിമ കാണാൻ വൻ തിരക്കാണ് എന്ന് ബുക് മൈ ഷോ പോലുള്ള ആപ്ലിക്കേഷനുകളിലെ റെഡ് സൈൻ കാണിക്കുന്നു. ബോക്സ് ഓഫീസിൽ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്.

മഞ്ഞുമ്മൽ ബോയ്സിന്റെയും (3.35) മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോർട്ടുകളനുസരിച്ച് റിലീസ് ദിനത്തിൽ മലയാളത്തിൽ നിന്ന് മാത്രം ആകെ നേടിയത് ആറ് കോടിയില് അധികം കളക്ഷനാണെന്നാണ്. ഇത് പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവു വലിയ ഓപ്പണിംഗാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില് നിന്ന് മാത്രം ഇന്ത്യയില് 7.45 കോടി സ്വന്തമാക്കിയതായി സാക്നില്ക്ക് റിപ്പോർട്ട് ചെയ്യുന്നു.

തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി, മലയാളത്തിൽ നിന്ന് 6.5 കോടി എന്നിങ്ങനെയാണ് കണക്ക്. തിയറ്റർ ഓക്യുപെൻസിയിൽ മലയാളത്തില് 57.79 ശതമാനവും കന്നഡയിൽ 4.14 ശതമാനവും തമിഴില് 17.84 ശതമാനവും തെലുങ്കില് 14.46 ശതമാനവും ഹിന്ദിയില് 4.14 ശതമാനവും ആണ്.

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് റസൂൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ലഭിക്കുന്നത്.

'64 കിലോയിൽ നിന്ന് 44ലേക്ക്, ചില ദിവസങ്ങളിൽ കുബ്ബൂസും വെള്ളവും'; ഹക്കീമായതിനെ കുറിച്ച് ഗോകുൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us