
കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി സി സരസ്വതി (75) അന്തരിച്ചു. എറണാകുളം ലിസി-പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. സംവിധായകൻ അമൽ നീരദാണ് മരുമകൻ. പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സഹോദരങ്ങളാണ്.
മലയാള സിനിമയിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ജ്യോതിർമയി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ജ്യോതിർമയി സ്വന്തമാക്കിയിട്ടുണ്ട്. ഏറെ നാളുകളായി അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് താരം. 2013 ൽ റിലീസ് ചെയ്ത 'സ്ഥലം' ആണ് ജ്യോതിര്മയി ഒടുവിലായി അഭിനയിച്ച ചിത്രം.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; 'ആടുജീവിതം' പുതു ചരിത്രം കുറിക്കുമോ, ബി.ഓ കളക്ഷൻ