ആടുജീവിതത്തിന്റെ ക്ലൈമാക്സ് സെന്റിമെന്റൽ ആകാതിരുന്നത് ഇഷ്ടപ്പെട്ടു; മണിരത്നം

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്. ചിത്രീകരണത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മണിരത്നം. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. വാട്ട്സ് ആപ്പിൽ അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ബ്ലെസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'അഭിനന്ദനങ്ങൾ സാർ. ചിത്രത്തിന് വേണ്ടി നിങ്ങൾ എടുത്ത എല്ലാ പരിശ്രമവും സ്ക്രീനിൽ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങൾ. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയിൽ കാണാം. നിങ്ങളുടെയും സുനിലിന്റേയും മികച്ച പ്രവർത്തനം. പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റൽ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു' എന്നാണ് മണിരത്നം പറഞ്ഞത്.

ചിത്രത്തെയും പിന്നിൽ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിച്ചതിന് മണിരത്നത്തിനോട് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ബ്ലെസി മെസ്സേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ സ്നേഹം കമന്റുകളായി അറിയിച്ചിരിക്കുന്നത്.

ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; 'ആടുജീവിതം' പുതു ചരിത്രം കുറിക്കുമോ, ബി.ഓ കളക്ഷൻ

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us