പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ മണികണ്ഠൻ ആചാരി സിനിമയെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വർഷങ്ങൾക്കു മുമ്പ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കുമ്പോൾ തനിക്ക് തന്ന ജീവിതത്തെയും സൗകര്യങ്ങളെയും കുറിച്ച് ദൈവത്തോട് നന്ദി പറഞ്ഞതാണ് ഓരോ താളുകളും വായിച്ച് അവസാനിപ്പിച്ചത്. ഇന്ന് ബ്ലെസി ഒരുക്കിയ ആടുജീവിതം കാണുമ്പോൾ അതേ തീവ്രതയോടെയും അതേ നന്ദിയോടെയും ആണ് ഓരോ സീനുകളും കണ്ടുതീർത്തത് എന്ന് നടൻ കുറിച്ചു.
നജീബ് ആയി ജീവിച്ച പൃഥ്വിരാജിന്റെ സമർപ്പണത്തിനു മുന്നിൽ വാക്കുകളില്ല, ഒപ്പം ഹക്കീമായി പകർന്നാടിയ ഗോകുലിനും ഒരു വലിയ കയ്യടി. 16 വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നതും സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണുകളെ ഈറനണിയിക്കുന്നു. നജീബിന്റെ അതിജീവനത്തിന്റെ യാത്ര മലയാള സിനിമയുടേത് കൂടിയാണ്, പ്രതീക്ഷയുടെ പ്രത്യാശയുടെ പുതിയ പച്ചപ്പുകൾ കാണിച്ചു തരുന്ന യാത്ര എന്ന് പറഞ്ഞുകൊണ്ടാണ് മണികണ്ഠൻ ആചാരിയുടെ കുറിപ്പ് അവസാനിക്കുന്നത്.
നജീബിന്റെ അതിജീവനം ലോകം ഏറ്റെടുത്തു; മോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ ആടുജീവിതവുംനേരത്തെ നടൻ മാധവൻ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു. ഇന്ത്യൻ സിനിമയ്ക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി എന്നാണ് നടൻ ആർ മാധവൻ പറഞ്ഞിരിക്കുന്നത്. ആടുജീവിതം അവിശ്വസനീയമായ ഒരു സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.