സുരറൈ പോട്രിന് ശേഷം സൂര്യയും സുധ കൊങ്കരയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ആരാധകരിൽ ഏറെ ആവേശമുണ്ടാക്കിയിരുന്നു. പിന്നാലെ 'പുറനാനൂറ്' എന്ന് പേരിട്ട സിനിമ വൈകുമെന്ന വാർത്ത പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം കാർത്തിക് സുബ്ബരാജിനൊപ്പം സൂര്യയുടെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് നടന്നതിന് പിന്നാലെ പുറനാനൂറിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
സുധ കൊങ്കരയുമായി തിരക്കഥയുടെ കാര്യത്തിൽ സൂര്യയ്ക്ക് ചില വിയോജിപ്പുകളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. സംവിധായികയോട് തിരക്കഥ തിരുത്താൻ നടൻ ആവശ്യപ്പെട്ടുവെന്നും ഇതിന് പിന്നാലെയാണ് അടുത്ത സിനിമയ്ക്കായി കാർത്തിക് സുബ്ബരാജുമായി കൈകൊടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചില്ലറക്കാരനല്ല 'നജീബിന്റെ രക്ഷകൻ'; ജിമ്മി ജീന് ലൂയി അഥവാ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരിയെ അറിയാംഅതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നടൻ കങ്കുവ എന്ന ടൈറ്റില് കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്മാറ്റിലും കങ്കുവ പ്രദര്ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.