'മഞ്ഞുമ്മൽ ബോയ്സ് അല്ല ആടുജീവിതം, മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്'; യോഗി ബാബു

'കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ പൃഥ്വിരാജ് മികച്ചതാണ്'

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുകയാണ് കോളിവുഡ് നടൻ യോഗി ബാബു.

'ആടുജീവിതം ചിത്രത്തിന്റെ ഹാങ്ങോവറിലാണ് ഇപ്പോഴും. സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന ഒരു വേദനയാർന്ന യാത്ര. ഇത് മഞ്ഞുമ്മൽ ബോയ്സ് പോലെ സർവൈവർ ചിത്രമല്ല. അതിലുപരി ഇമോഷണൽ സർവൈവൽ ഡ്രാമയാണിത്. പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ഗോട്ട് ലൈഫിൻ്റെ ജീവിതം. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്. ചിത്രത്തിലെ പ്രകടനം അവിസ്മരണീയം. കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ നിങ്ങൾ മികച്ചതാണ്' എന്നാണ് യോഗി ബാബു എക്സിൽ കുറിച്ചിരിക്കുന്നത്.

'ഇന്ത്യൻ സിനിമയുടെ കഴിവെന്തെന്ന് കാണിച്ചതിന് നന്ദി'; ആടുജീവിതത്തെ പ്രശംസിച്ച് ആർ മാധവൻ

നേരത്തെ സിനിമയെ സംവിധായകൻ മണിരത്നവും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

dot image
To advertise here,contact us
dot image