ലൂസിഫറിനേക്കാൾ 10 കോടി കൂടുതൽ, ഇനി പിടിച്ചാൽ കിട്ടില്ല; 'ആടുജീവിതം' വാരാന്ത്യ ബോക്സ് ഓഫീസിൽ കിംഗ്

ലൂസിഫർ എന്ന പൃഥ്വിരാജ്-മോഹൻലാൽ സിനിമയുടെ വലിയ റെക്കോർഡാണ് ഇതോടെ ബ്ലെസി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്

dot image

'ഭ്രമയുഗം', 'പ്രേമലു', 'മഞ്ഞുമ്മൽ ബോയ്സ്' സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ റെക്കോർഡ് പരമ്പരകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം 'ആടുജീവിതം'. റിലീസ് ദിവസം മാത്രം 16.7 കോടി സ്വന്തമാക്കിയ ചിത്രം രണ്ടാം ദിവസം കഴിഞ്ഞപ്പോഴേക്കും 50 കോടി ക്ലബിൽ കയറുന്ന കാഴ്ച്ചയാണ് മോളിവുഡ് കാണ്ടത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടിയിലെത്തുന്ന സിനിമകളിൽ മുൻ നിരയിൽ ആടുജീവിതം സ്ഥാനം പിടിച്ചു.

ഈസ്റ്റർ ഞായറായ ഇന്നലത്തെ കളക്ഷൻ കൂടിയെത്തുമ്പോൾ ആദ്യ നാല് ദിവസത്തിൽ 65 കോടിയാണ് ആടുജീവിതം സ്വന്തമാക്കിയതെന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. മലയാള സിനിമയിൽ ഏറ്റവും വലിയ വാരാന്ത്യ കളക്ഷൻ ലഭിച്ച ചിത്രം എന്ന പേര് ഇതോടെ ആടുജീവിതത്തിന് സ്വന്തമായിരിക്കുകയാണ്.

ലൂസിഫർ എന്ന പൃഥ്വിരാജ്-മോഹൻലാൽ സിനിമയുടെ വലിയ റെക്കോർഡാണ് ഇതോടെ ബ്ലെസി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല് ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന് കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us