നടി മഞ്ജു പിള്ളയുമായി വേർപിരിഞ്ഞതായി ഛായാഗ്രാഹകൻ സുജിത് വാസുദേവ്. 2020 മുതൽ തങ്ങൾ വേർപിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഡിവോഴ്സായെന്നും സുജിത് വാസുദേവ് പറഞ്ഞു.
'2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സായി. ഇപ്പോൾ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്,' സുജിത് വാസുദേവ് പറഞ്ഞു. മഞ്ജുപിള്ളയുടെ കരിയർ മികച്ച രീതിയിൽ പോവുകയാണ്. അത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും സുജിത് സൈന പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഏറ്റവും മോശമായതിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുക, നോട്ടയ്ക്ക് വോട്ട് ചെയ്യാതിരിക്കുക'; വിജയ് ആൻ്റണിഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സുജിത് വാസുദേവ്. ദൃശ്യം, 7ത് ഡേ, ലൂസിഫർ തുടങ്ങിയ സിനിമകൾക്കായി ഛായാഗ്രഹണം നിര്വ ഹിച്ചിട്ടുള്ള സുജിത് ഇപ്പോൾ ക്യാമറ ചലിപ്പിക്കുന്നത് എമ്പുരാൻ എന്ന സിനിമയ്ക്കായാണ്. ജെയിംസ് ആൻഡ് ആലിസ്, ഓട്ടോർഷ എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. 2000ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്.