വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനായി ചിരഞ്ജീവി; നന്ദി പറഞ്ഞ് താത്തയും കൊച്ചുമക്കളും

ചിരിഞ്ജീവിയുടെ വാക്കുകൾക്ക് ചാനലിന്റെ അഡ്മിൻ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്

dot image

പ്രശസ്ത തമിഴ് യൂട്യൂബ് കുക്കിങ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനായി നടൻ ചിരഞ്ജീവി. മകളുടെ നിർദേശ പ്രകാരം ഒരുക്കൽ താൻ അവരുടെ വീഡിയോ കണ്ടെന്നും അത് ഇഷ്ടപ്പെട്ടുവെന്നും ചിരഞ്ജീവി പറയുന്നു. വില്ലേജ് കുക്കിങ് ചാനലിന്റെ വ്യത്യസ്തമായ അവതരണ രീതി തന്നെ ആകർഷിച്ചതായും ചിരഞ്ജീവി ഒരഭിമുഖത്തിൽ വ്യക്തമാക്കി. ചിരഞ്ജീവിയുടെ വാക്കുകൾക്ക് ചാനലിന്റെ അഡ്മിൻ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

'മകളിൽ നിന്നാണ് വില്ലേജ് കുക്കിങ് ചാനലിനെക്കുറിച്ച് അറിഞ്ഞത്. ഓഡിറ്റർമാരും അഭിഭാഷകരും പങ്കെടുത്ത ഒരു മീറ്റിങ്ങിനിടെയാണ് വിഡിയോ കാണാൻ ഇടയായത്. 'എല്ലോരും വാങ്കാ, ആൾവെയ്സ് വെൽക്കംസ് യൂ' എന്ന അവരുടെ സ്വാഗത വാചകം എന്നെ ഒരുപാട് ആകർഷിച്ചു. എന്റെ ശ്രദ്ധ മുഴുവനും പിന്നീട് മീറ്റിങ്ങിലായിരുന്നില്ല, ഇവരുടെ വീഡിയോയിലായിരുന്നു. ഞാൻ ഫോണിൽ നോക്കിയിരിക്കുന്നത് കണ്ട ടീം അംഗങ്ങൾ കരുതിയത് ഞാൻ അവർ പറയുന്നത് കുറിക്കുകയാണ് എന്നാണ്, ചിരഞ്ജീവി പറഞ്ഞു.

2.4 കോടി ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. കഴിഞ്ഞ ദിവസം ചാനലിലെ പ്രധാന ആകർഷണമായ എം പെരിയതമ്പി ആശുപത്രിയിലായ വാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 28ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും പെരിയതമ്പിയുടെ കൊച്ചുമകൻ സുബ്രമണ്യൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല, പടം ഓടിയിലെങ്കിൽ ഒന്നും കിട്ടില്ല: പൃഥ്വിരാജ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us