'സിനിമയിൽ ഇങ്ങനെ ചിലരുണ്ട്..'; സിനിമയിലെ പിന്നണി താരങ്ങൾക്ക് അഭിവാദ്യങ്ങളുമായി ഫെഫ്ക, വീഡിയോ

'ഇവർക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും'

dot image

ഇന്ത്യൻ സിനിമ മേഖലയിൽ ആദ്യമായി ചലച്ചിത്ര മേഖലയിലെ സംഘടനകൾക്ക് പരിരക്ഷ നൽകിക്കൊണ്ട് തുടങ്ങുന്ന കൂട്ടായ്മയാണ് മലയാള സിനിമയില് ഫെഫ്ക ഒരുക്കിയിരിക്കുന്നത്. ഫെഫ്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയിൽ സിനിമയുടെ പിന്നിൽ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന അംഗങ്ങളുണ്ട്. ഇപ്പോൾ ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സിനിമയിലെ എല്ലാ തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ നൽകിക്കൊണ്ട് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.

സിനിമയിൽ ഇങ്ങനെ ചിലരുണ്ട്. സൂര്യന് മുൻപേ ഉണരുന്നവർ, സൂര്യനെ പോലെ വെട്ടം തരുന്നവർ, ഭൂമിയെ പോലെ സഹനം ഉള്ളവർ, അന്നം വിളമ്പുന്നവർ, വിയർക്കുന്നവർ, വിശക്കാതിരിക്കാൻ പഠിച്ചവർ, ഹർഷാരവങ്ങളിലും പുരസ്കാരങ്ങളിലും അടയാളപ്പെടാത്തവർ. ഇവർക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും. സഹയാത്രികരെ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ, എന്ന് കുറിച്ചുകൊണ്ടാണ് സിനിമ സെറ്റിലെ എല്ലാ മേഖലയിലുള്ളവരുടെയും ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഫെഫ്ക തൊഴിലാളി സംഘടനയുടെ കൂട്ടായ്മയിൽ ഫെഫ്ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 27ന് നടന്നു. ഫെഫ്കയിലെ 21 യൂണിയനുകളിൽ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവർത്തകർ പങ്കെടുത്ത പരിപാടി മോഹൻലാണ് ഉദ്ഘാടനം ചെയ്തത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ താരം അംഗത്വവും സ്വീകരിച്ചിരുന്നു.

ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സ ചെലവ് വഹിക്കുകയാണ് പുതിയ കൂട്ടായ്മയിലൂടെ. ഒരംഗത്തിന് പ്രതിവർഷം മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതിൽ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് സംഘടനയാണ് വഹിക്കുക. ഇതോടൊപ്പം കുടുംബങ്ങൾ അടുത്തില്ലാത്ത ഘട്ടത്തിൽ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാൻ ബൈസ്റ്റാൻഡറെ ഫെഫ്ക നിയോഗിക്കും.

'എന്റെ ആന്റണി മോസസ് എന്താ പറയുക?പൃഥ്വിയുടെചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്: റോഷൻ ആൻഡ്രൂസ്
dot image
To advertise here,contact us
dot image