സംഗീതം പ്രകാശ് ഉള്ളിയേരി, രചന ബി കെ ഹരിനാരായണൻ; ശങ്കർ മഹാദേവൻ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം

'പാടൂ ബാസുരീ' നീ എന്ന് തുടങ്ങുന്നതാണ് ഗാനം

dot image

ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. 'പാടൂ ബാസുരീ' നീ എന്ന് തുടങ്ങുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിൻ്റെ ഇതിവൃത്തം.

നിവിൻ വീണ്ടും ഭരിക്കാനെത്തുന്നു...; കിടിലൻ വൈബിൽ 'വർഷങ്ങൾക്കു ശേഷം' പുതിയ ഗാനം

പ്രശസ്ത സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി കെ ഹരിനാരായണനാണ് ഗാനത്തിൻ്റെ രചന. ഇന്ത്യയിലെ പുല്ലാങ്കുഴൽ പ്രതിഭകളിൽ ഒരാളായ എസ് ആകാശും ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സജി ആർ നായരാണ് ശബ്ദമിശ്രണം നിർവ്വഹിച്ചത്. ബാസുരി ആൻഡ് ബീറ്റ്സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us