ബ്ലെസി ഇതുവരെ ആടുജീവിതം തിയേറ്ററില് കണ്ടില്ലേ?; ആ അസ്വസ്ഥത താങ്ങാൻ കഴിയില്ലെന്ന് സംവിധായകന്

'സിനിമ നല്കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരിക്കും'

dot image

ലോകമെമ്പാടും ഏറ്റവും മികച്ച അഭിപ്രായങ്ങളുമായി വിജയ യാത്ര ചെയ്യുന്ന ആടുജീവിതം സംവിധായകന് ഇതുവരെ തിയേറ്ററില് ഇരുന്ന് കണ്ടില്ലേ?. ആ ചോദ്യത്തിന് ഇല്ലെന്നാണ് ബ്ലെസിയുടെ മറുപടി. തന്റെ സിനിമകൾ ആളുകളോടൊപ്പം കാണാറില്ല എന്നും തന്റെ ഓർമയിൽ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നും ബ്ലെസി പറഞ്ഞു.

'സിനിമയെ കുറിച്ച് ആളുകൾ എന്താണ് പറയുന്നത്, അതേ ഞാന് കേട്ടിട്ടുള്ളു. അതല്ലാതെ ഇതുവരെ തിയേറ്ററിൽ ചെന്ന് ഞാൻ സിനിമ കണ്ടിട്ടില്ല. ഇപ്പോള് സിനിമ തിയേറ്ററില് കണ്ടാല് കൃത്യമായി വിലയിരുത്താൻ കഴിയില്ല. മാത്രമല്ല അവിടെ ഇരിക്കാന് കഴിയില്ല. സിനിമ നല്കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരിക്കും,' ബ്ലെസി റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. സിനിമ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75 കോടി ക്ലബിൽ ഏറ്റവും വേഗത്തിലെത്തുന്ന മലയാള സിനിമ എന്ന റെക്കോർഡും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്.

മഞ്ഞുമ്മല് നിന്ന് കൊടൈക്കനാല് വഴി അങ്ങ് ഹൈദരാബാദിലേക്ക്;തെലുങ്ക് റിലീസിന് സ്പെഷ്യല് പ്രീമിയര് ഷോ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us