'നാം ഷബാന' എന്ന ചിത്രത്തിന് ശേഷം ഏഴു വർഷം കഴിഞ്ഞാണ് പൃഥ്വിരാജ് ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനത്തിലൊരുങ്ങുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ ഈ വില്ലൻ വേഷം താൻ നിരസിച്ചിരുന്നെന്നും എന്നാൽ ആ വേഷം കൈവിട്ടു പോയിരുന്നേൽ താൻ പിന്നീട് തന്നെ തന്നെ ചവിട്ടിയേനെ എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ന്യൂസ് 18ന് മുംബൈയിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'സലാര് ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് നീലാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ ചെയ്യാന് പ്രചോദനം നല്കിയത്. സലാറിന്റെ ക്ലൈമാക്സ് ഷൂട്ടിനിടെയാണ് അലി അബ്ബാസ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് പറയുന്നത്. എന്നാല് ഡേറ്റ് ക്ലാഷിനാല് ചെയ്യാന് സാധിക്കില്ലെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു. ഇതെല്ലാം കേട്ട അദ്ദേഹം അത് ചെയ്യാൻ നിങ്ങള്ക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്നും അറിഞ്ഞുകൊണ്ട് ഈ ചിത്രം ഉപേക്ഷിച്ചാല് പിന്നീട് സങ്കടപ്പെടും എന്നും പറഞ്ഞു. പ്രശാന്ത് അന്ന് പറഞ്ഞത് തികച്ചും ശരിയാണ്. ബഡേ മിയാൻ ഛോട്ടേ മിയാൻ ഉപേക്ഷിച്ചിരുന്നെങ്കില് ഇപ്പോള് ഞാന് തന്നെ എന്നെ ചവിട്ടിയെനേ' എന്ന് പൃഥ്വിരാജ് അഭിമുഖത്തില് പറഞ്ഞു.
'എല്ലാവർക്കും പണി അറിയാം, ഡയറക്ടർ ആണെന്ന് കാണിക്കേണ്ട കാര്യം ഇല്ല'; വിനീത് ശ്രീനിവാസൻസലാർ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത് രാജമൗലി ആണെന്നും അദ്ദേഹം സിനിമയെ കുറിച്ച് ഒരുപാട് നേരം സംസാരിച്ചിരുനെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്ന് അറിയപ്പെടുന്ന ഒരു സംവിധായകനാണ് രാജമൗലി. ഏതൊരു അഭിനേതാവിനെയും പോലെ തനിക്കും അദ്ദേഹത്തിനൊപ്പം ചിത്രം ചെയ്യാൻ താല്പര്യം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.