'കണ്ണ് വയ്യാത്ത കൊണ്ടാ, ഇല്ലെങ്കി അവനെ തറ പറ്റിച്ചേനെ'; ധ്യാന്റെ ട്രോളുകൾക്ക് ബേസിലിന്റെ മറുപടി

'കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസിൽ' എന്ന് അജു

dot image

ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരുടെ അഭിമുഖങ്ങൾ കാണാൻ രസമാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ ഇവരൊക്കെ ഒരു അഭിമുഖത്തിൽ ഒന്നിച്ച് വന്നാലോ? ചിരിയുടെ പൊടിപൂരമായിരിക്കും. അതാണ് കഴിഞ്ഞ ദിവസം 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയുടെ പ്രമോഷണൽ അഭിമുഖങ്ങളിൽ നടന്നത്.

പരസ്പരമുള്ള ട്രോളുകൾ കൊണ്ടും തമാശകൾ കൊണ്ടും ധ്യാനും വിനീതും ബേസിലുമെല്ലാം തകർത്തപ്പോൾ അത് പ്രേക്ഷകർക്കുള്ള വിരുന്ന് തന്നെയായിരുന്നു. എല്ലാവരും തകർത്തുവെങ്കിലും എല്ലാ അഭിമുഖങ്ങളിലും കൂടുതൽ സ്കോർ ചെയ്തത് ധ്യാൻ ആണെന്നാണ് സോഷ്യൽ മീഡിയയിലെ പൊതു അഭിപ്രായം. ധ്യാനിന്റെ കൗണ്ടറുകളോട് ബേസിലിന് പിടിച്ചുനിൽക്കാൻ പറ്റിയില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ധ്യാനിന്റെ ഇന്റർവ്യൂ തഗ്ഗുകളിൽ ബേസിലിന്റെ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ഇരുവരുടെയും സുഹൃത്തും നടനുമായ അജു വർഗീസ്. 'കണ്ണ് വയ്യാത്തത് കൊണ്ട് എന്റെ ഫുൾ സ്കിൽസ് അങ്ങോട്ട് പുറത്തിറക്കാൻ പറ്റിയില്ല. ഇല്ലെങ്കി കാണായിരുന്നു. അവനെ ഞാൻ പൂർണ്ണമായി തറ പറ്റിച്ചേനെ' എന്നാണ് ബേസിൽ അജുവിനോട് പറഞ്ഞത്.

ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് അജു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം 'കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസിൽ', എന്ന ക്യാപ്ഷനും അജു നൽകിയിട്ടുണ്ട്.

ആടുജീവിതത്തിന്റെ രണ്ടാം ഭാഗം മനസ്സിലുണ്ടായിരുന്നു, എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല അത്: ബ്ലെസി

അതേസമയം വർഷങ്ങൾക്കു ശേഷം ഈ മാസം 11 ന് തിയേറ്ററുകളിലെത്തും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് നായകന്മാരായി എത്തുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

dot image
To advertise here,contact us
dot image