![search icon](https://www.reporterlive.com/assets/images/icons/search.png)
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവൻ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം യുവാക്കൾക്കിടയിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. രോമാഞ്ചത്തിന് ശേഷം ജിത്തു ഒരുക്കുന്ന പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്.
ആവേശത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള അറിയിച്ചു. രണ്ട് മണിക്കൂർ 37 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
#Aavesham censored with #UA certificate. Run Time 2 hrs 37 mins. pic.twitter.com/3c3jZPqqpJ
— Sreedhar Pillai (@sri50) April 4, 2024
അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് 'ആവേശം' നിര്മിക്കുന്നത്. ചിത്രം പെരുന്നാള് - വിഷു റിലീസ് ആയി ഏപ്രില് 11ന് തിയേറ്ററുകളില് എത്തും. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല് ലൈഫ് സംഭവങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപര്വ്വം എന്ന സൂപ്പര് ഹിറ്റിനു ശേഷം എ ആന്ഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.
തെന്നിന്ത്യൻ താരങ്ങളെയും വെല്ലും സൂര്യയുടെ ആസ്തി; നടന്റെ വരുമാന കണക്ക് ചർച്ചയാകുന്നുഫഹദിന് പുറമെ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ത്ഥി, സജിന് ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേര് ചിത്രത്തില് എത്തുന്നുണ്ട്. സമീര് താഹിര് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്ക്ക് സുഷിന് ശ്യാമാണ് സംഗീതം പകര്ന്നിരിക്കുന്നത്.