ഒടിടിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതോടെ തിയേറ്ററിലേക്ക് തിരിച്ചെത്തുകയാണ് മലയാള സിനിമ. ഒടിടിക്കായി ഒരുക്കാനിരുന്നു പല സിനിമകൾ ഉപേക്ഷിക്കുകയോ തിരക്കഥയിൽ മാറ്റം വരുത്തുകയോ ചെയ്യുകയാണിപ്പോൾ. കച്ചവടത്തിൽ തിരിച്ചടി നേരിട്ടതോടെയാണ് ഇനി സിനിമകൾ വാങ്ങേണ്ടതില്ലെന്ന് ഒടിടികൾ തീരുമാനിച്ചത്. എന്നാൽ ഇത് മലയാള സിനിമയുടെ നല്ലതിന് വേണ്ടിയാണെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെടുന്നത്.
തിയേറ്ററിനെ മാത്രം ആശ്രയിക്കുന്ന കാലത്തേക്ക് മലയാള സിനിമ തിരിച്ചെത്തിയതോടെ കൂടുതൽ നല്ല ചിത്രങ്ങളുണ്ടാകുമെന്നാണ് ആന്റണി മാതൃഭൂമി ദിനപത്രത്തിനോട് പറഞ്ഞത്. 'മലയാളത്തിൽ നല്ല സിനിമകളുണ്ടാകുന്നതിനുവേണ്ടി വലിയ ശ്രമവും ഒടിടി ഇല്ലാതാകുന്നതോടെ നടക്കും. തിയേറ്ററിൽ ഉടമകൾ മുടക്കിയതു കോടികളാണ്. അതു തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും. ആയിരക്കണക്കിന് ആളുകളുടെ ജീവിതവും മെച്ചപ്പെടും. ഒടിടികൾ പിന്മാറിയത് മലയാള സിനിമയുടെ തകർച്ചക്കല്ല, മറിച്ച് നല്ലകാലത്തിനാണ് തുടക്കമിടുന്നത്,' അദ്ദേഹം വ്യക്താമാക്കി.
ചില തെലുങ്ക്, തമിഴ് സിനിമകൾ ഒടിടി ഏറ്റെടുക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ പ്രാദേശിക സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം കച്ചവടം ഏതാണ്ട് അവസാനിച്ച മട്ടാണ്. പല സിനിമകളിൽ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ചില ഒടിടികളുടെ വിലയിരുത്തൽ.
27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയിൽ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തിൽ താഴെ മാത്രമാണ്. ഇടനിലക്കാരായ ഏജന്റുമാരാണ് നിർമ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മത്രമല്ല ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മീഷൻ കൊടുത്തു. ഇത്തരത്തിൽ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്. വമ്പൻ ഹിറ്റ് സിനിമകൾ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.
ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക ഞങ്ങളിൽ ഒരാൾ നജീബിന് നൽകി: ബ്ലെസി