തിയേറ്ററിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഒടിടിയിൽ; ജി വി പ്രകാശ്-മമിത ചിത്രം സ്ട്രീമിങ് ആരംഭിച്ചു

മാര്ച്ച് 22ന് തിയേറ്ററുകളിലെത്തിയ റിബൽ ഇപ്പോൾ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്

dot image

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് റിബൽ. മാര്ച്ച് 22ന് തിയേറ്ററുകളിലെത്തിയ സിനിമ ഇപ്പോൾ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയ്ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാൻ കഴിഞ്ഞത്. 1980 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കേരളത്തിലെ കോളേജില് പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് ചിത്രത്തിൽ ജി വി പ്രകാശ് സിനിമയിലെത്തിയത്. മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

സേനാപതിയുടെ രണ്ടാം വരവ് എപ്പോൾ?; ഇതാണ് ഇന്ത്യൻ 2 പുതിയ റിലീസ് തീയതി, റിപ്പോർട്ട്

നവാഗതനായ നികേഷ് ആര് എസ് സംവിധാനം ചെയ്ത സിനിമയുടെ സംഗീതവും ജി വി പ്രകാശ് തന്നെയാണ് നിർവഹിച്ചത്. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം അരുണ്കൃഷ്ണ രാധാകൃഷ്ണന്, എഡിറ്റിംഗ് ലിയോ ജോണ് പോള്, എഡിറ്റിംഗ് വെട്രി കൃഷ്ണന്, ആക്ഷന് ശക്തി ശരവണന്, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us