'ആദ്യ പകുതി കേട്ടയുടൻ പ്രണവ് അത് തീരുമാനിച്ചിരുന്നു, പിന്നെ ആ ചോദ്യവും'; വിനീത് ശ്രീനിവാസൻ

'സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന നടനാണ് പ്രണവ്'

dot image

2022-ൽ പുറത്തിറങ്ങിയ വിനീതിന്റെ ഹൃദയം സിനിമയുടെ വിജയത്തിന് ശേഷം വർഷങ്ങൾക്ക് ശേഷത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് പ്രണവും വിനീതും. ഏപ്രിൽ 11ന് തിയേറ്ററിലെത്തുന്ന സിനിമയിലേക്ക് പ്രണവ് എത്തിയതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

സിനിമയുടെ കഥ പകുതി കേട്ടപ്പോൾ തന്നെ പ്രണവ് സമ്മതിക്കുകയായിരുന്നു എന്നാണ് വിനീത് പറയുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന നടനാണ് അദ്ദേഹം. പക്ഷെ ഈ സിനിമയുടെ കാര്യത്തിൽ കഥ പൂർത്തിയാക്കാൻ പ്രണവ് കാത്തുനിന്നില്ല. തന്റെ കഥാപാത്രത്തിനായുള്ള തയാറെടുപ്പുകൾ എപ്പോൾ തുടങ്ങണമെന്നാണ് പ്രണവ് ചോദിച്ചത്. അതിൽ നിന്നാണ് മനസിലായത് അദ്ദേഹത്തിന് സിനിമയുടെ ഭാഗമാകാൻ സമ്മതമാണെന്ന്, വിനീത് ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ഇതുവരെയുള്ള സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

തലൈവർ മക്കളേ... കാത്തിരുന്നോളൂ; 'വേട്ടയ്യൻ' ഒക്ടോബറിലെത്തും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us