അതിജീവനത്തിന്റെ 10 ദിനങ്ങൾ; 'ആടുജീവിതം' ഇന്ത്യയിൽ മാത്രം നേടിയത് 60 കോടിക്കടുത്ത്

സിനിമയുടെ ഒക്കുപെൻസിയിലും കാര്യമായ കുതിപ്പ് സംഭവിച്ചിട്ടുണ്ട്

dot image

ആദ്യ പത്ത് ദിവസത്തിനിടെ നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെ സ്വന്തമാക്കി 'ആടുജീവിതം' മലയാള സിനിമയുടെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ 7.6 കോടി എന്ന അപൂർവ നേട്ടം കൈവകരിച്ച ചിത്രം ശനിയാഴ്ച മാത്രം കളക്ട് ചെയ്തത് 3.9 കോടിയാണ്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം പ്രവൃത്തി ദിവസങ്ങളിൽ നിന്ന് ശ്രദ്ധേയമായ നേട്ടമാണ് രണ്ടാം ശനിയാഴ്ച ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

ഞായറാഴ്ചയായ ഇന്നലെ അഞ്ച് കോടി കൂടി ലഭിച്ചതോടെ സിനിമ ഇന്ത്യയിൽ മാത്രം 58.60 കോടിയിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയുടെ ഒക്കുപെൻസിയിലും കാര്യമായ കുതിപ്പ് സംഭവിച്ചിട്ടുണ്ട്. 62.95 ശതമാനം മലയാളം വേർഷനും 55.14 ശതമാനം തമിഴ് നാട്ടിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് ആഗോളതലത്തിൽ ആടുജീവിതം 100 കോടി എന്ന നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയായി ആടുജീവിതം. ബെന്യാമിന്റെ വിഖ്യത നോവൽ ആടുജീവതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങിയ സിനിമ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ ജീവിതമാണ് പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു.

'സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്കാക്കി പഠിക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us